മലബാര്‍ കലാപ സ്മാരക കവാടം സമര്‍പ്പിച്ചു
തിരൂരങ്ങാടി: 1921ലെ മലബാര്‍ കലാപ സ്മരണയുമായി തിരൂരങ്ങാടി നഗരസഭ നിര്‍മിച്ച സമര സ്മാരക കവാടം പി.കെ അബ്ദുറബ്ബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചന്തപ്പടിയിലെ കമ്മ്യൂണിറ്റിഹാളിനു മുന്നിലാണ് കവാടം നിര്‍മിച്ചത്. സമരത്തെ കുറിച്ചുള്ള ലഘുവിവരണത്തോടെയാണ് കവാടം. സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായാവരുടെയും മറ്റു ധീരദേശാഭിമാനികളുടെയും പേരുകള്‍ കവാടത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. മലബാര്‍ കലപത്തിന്റെ ചരിത്രം വായിച്ചെടുക്കാന്‍ കഴിയുന്ന വിധത്തില്‍ സ്മാരക കവാടം ഏറെ ആകര്‍ഷിക്കുന്നുണ്ട്. സ്മാരകം മാതൃകാപരമാണെന്നും ചെമ്മാട്ടെ ഹജൂര്‍ കച്ചേരി ചരിത്ര പൈതൃകമായി ഉടന്‍ മാറ്റുമെന്നും അബ്ദുറബ്ബ് പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.ടി റഹീദ അധ്യക്ഷത വഹിച്ചു. അഡ്വ: പി.എം.എ സലാം, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം.കെ. ബാവ, ഡോ. കെ.കെ. അബ്ദുല്‍സത്താര്‍. എം. അബ്ദുറഹിമാന്‍കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഉള്ളാട്ട് റസിയ, വി.വി. അബു, സി.പി. സുഹ്റാബി, സി.പി. ഹബീബ, എം.എന്‍. കുഞ്ഞിമുഹമ്മദാജി, വാസു കാരയില്‍, എസ്. ജയകുമാര്‍, എം. മുഹമ്മദ്കുട്ടി മുന്‍ഷി. മോഹനന് വെന്നിയൂര്‍, സി.എച്ച്. മഹ്മൂദാജി, സി.പി. ഇസ്മായില്‍, യു.കെ. മുസ്ഥഫ മാസ്റ്റര്‍, പ്രൊഫ. പി. മമ്മദ്. പനക്കല്‍ സിദ്ദീഖ്. കവറൊടി മുഹമ്മദ് മാസ്റ്റര്‍, കെ. രത്നാകരന്, കെ. രാമദാസ് മാസ്റ്റര്‍, സി.ടി ഫാറൂഖ്. സി.പി. ഗുഹരാജ്. വേലായുധന് വെന്നിയൂര്‍, വി.പി കുഞ്ഞാമു, കാലൊടി സുലൈഖ, പി.വി. ഹുസൈന്,പി.കെ ശമീം എന്നിവര്‍ സംസാരിച്ചു.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]