ശ്രദ്ധേയമായി സമസ്തയുടെ ആമില, വിഖായ റൂട്ട് മാര്‍ച്ച്

കൂരിയാട്: സമസ്ത ആദര്‍ശ സമ്മേളന മുന്നോടിയായി ഇന്ന് നടന്ന ആമില,വിഖായ റൂട്ട് മാര്‍ച്ച് ശ്രദ്ധേയമായി.എസ്.വൈ.എസ്,എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേനയുടെ നേതൃത്വത്തിലുള്ള റൂട്ട് മാര്‍ച്ച് മമ്പുറം മഖാമില്സിയാറത്തിനു ശേഷം ആരംഭിച്ചു കൂരിയാട് സമ്മേളന നഗരിയില്‍ സമാപിച്ചു. സിയാറത്തിനു സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്ലിയാര്‍ നേതൃത്വം നല്കി. സയ്യിദ് ഫഖറുദ്ദീന്‍ ഹസനി തങ്ങള്‍, സയ്യിദ് ബി.എസ്.കെ.തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു. മമ്പുറം പുതിയ പാലം വഴി നാഷനല്‍ ഹൈവേയില്‍ കൂരിയാട് വിശാലമായ സമ്മേളന നഗരിയിയില്‍ റൂട്ട് മാര്‍ച്ച് സംഗമിച്ചു.സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്ലിയാര്‍, കേന്ദ്ര മുശാവറ മെമ്പര്‍മാരായ എ.മരക്കാര്‍ മുസ്്ലിയാര്‍, പി.കുഞ്ഞാണി മുസ്്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അഭിവാദ്യം ചെയ്തു.സ്മ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്മാന് സയ്യി്ദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി. കാളാവ് സൈതലവി മുസ്്ലിയാര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സി.എച്ച്. ത്വയ്യിബ് ഫൈസി,യു.ശാഫി ഹാജി, കെ.എം.സൈതലവി ഹാജി ,അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, ഹസന് സഖാഫി പൂക്കോട്ടൂര്‍, ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുല്ഖാദിര്ഖാസിമി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സികെ മുഹമ്മദ് ഹാജി,റഹീം ചുഴലി, നൗഷാദ് ചട്ടിപ്പടി സംബന്ധിച്ചു. വൈകീട്ട് മജ്ലിസുന്നൂര് നടന്നു.
സമ്മേളനംനാളെ വെകു:5 മണിക്ക്തുടങ്ങും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷ്യന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളന ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്്ലിയാര്‍, ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്ലിയാര്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സി. കെ. എം. സാദിഖ് മുസ്ലിയാര് പ്രസംഗിക്കും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷക സംഘടന നേതാക്കള്‍ സംബന്ധിക്കും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (അഹ് ലുസുന്നത്ത് വല്‍ ജമാഅത്ത്), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (ആദര്‍ശ വിശുദ്ധിയോടെ സമസ്ത നൂറാം വാര്‍ഷികത്തിലേക്ക്), ഓണംപിള്ളി മുഹമ്മദ് ഫൈസി (സലഫിസം വരുത്തുന്ന വിപത്തുകള്‍),സത്താര്‍ പന്തലൂര്‍(അജയ്യം,നാം മുന്നോട്ട്),മുസ്തഫ അശ്റഫി കക്കുപടി (മുജാഹിദ് സമ്മേളനം;വൈരുദ്ധ്യങ്ങള്‍ക്ക് മദ്ധ്യേ) എന്നിവര്‍ വിഷയാവതരണം നടത്തും.
RECENT NEWS

ചാരിറ്റി ട്രസ്റ്റിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പരിചയപ്പെട്ട മധ്യവയസ്കയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
അരീക്കോട്: ചാരിറ്റി ട്രസ്റ്റിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും നമ്പർ ശേഖരിച്ച് പരിചയെപ്പെട്ട മധ്യവയസ്കയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് പുത്തൻപള്ളി തൈവളപ്പിൽ മുഹമ്ദ് ഷഫീഖ് (45)നെയാണ് [...]