വിഖായ, ആമില റൂട്ട് മാര്‍ച്ച് ഇന്ന് മമ്പുറം മഖാമില്‍ നിന്ന് തുടങ്ങും
കൂരിയാട്: നാളെ നടക്കുന്ന സമസ്ത ആദര്‍ശ സമ്മേളനത്തിനു കൂരിയാട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. സമ്മേളന പരിപാടികള്‍ക്ക് മുന്നോടിയായി ഇന്നു മമ്പുറം മഖാമില്‍ നിന്നും സൈനുല്‍ ഉലമാ നഗറിലേക്ക് വിഖായ,ആമില റൂട്ട് മാര്‍ച്ച് നടക്കും. വൈകുന്നേരം നാലിനു മമ്പുറം മഖാമില്‍ സിയാറത്തിനു ശേഷം പുറപ്പെടുന്ന റൂട്ട് മാര്‍ച്ചില്‍ അഞ്ഞൂറോളം വളണ്ടിയര്‍മാര്‍ അണിനിരക്കും.
ആമില, വിഖായ അംഗങ്ങള്‍ സ്ഥാനവസ്ത്രം അണി്ഞ്ഞു മാര്‍ച്ചില്‍ അണിനിരക്കും. കൂരിയാട് നാഷണല്‍ ഹൈവേയുടെ ഓരത്ത് സ്ഥാപിച്ച സൈനുല്‍ ഉലമാ നഗറില്‍ മാര്‍ച്ച് അഞ്ച് മണിക്ക് എത്തിച്ചേരും.തുടര്‍ന്നു എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും. സമസ്തയുടേയും പോഷക സംഘടനകളുടേയും നേതാക്കള്‍ റൂട്ട് മാര്‍ച്ചിനു അഭിവാദ്യം നേരും.
പതിനായിരങ്ങളെ വരവേല്‍ക്കാന്‍ വന്‍ തയാറെടുപ്പുകളാണ് സമ്മേളന നഗരിയില്‍ പൂര്‍ത്തിയായി വരുന്നത്.നൂറ് പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജും പതിനായിരങ്ങള്‍ക്ക് സമ്മേളന നടപടികള്‍ വീക്ഷിക്കാനുള്ള ഗ്രൗണ്ടും സജ്ജമായി കഴിഞ്ഞു.തെരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറ് വളണ്ടിയര്‍മാര്‍ കര്‍മ്മരംഗത്ത് സജ്ജീകരിച്ചിട്ടുണ്ട്. അണിനിരക്കും.സമ്മേളന നഗരിയില്‍ ഇന്നലെ വൈകീട്ട് അഞ്ചിനു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. വൈകീട്ട് ദാറുല്‍ ഹുദാ ഇസ്്ലാമിക് സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം അവലോകന യോഗം സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനായി. കോഡിനേറ്റര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് കെ.കെ.എസ്.തങ്ങള്‍, സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍,സയ്യിദ് ബാപ്പുട്ടി തങ്ങള്‍,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, പുത്തനഴി മൊയ്തീന് ഫൈി, അബ്ദുല്‍ഖാദിര്‍ ഖാസിമി,കാളാവ് സൈതലവി മുസ്്ലിയാര്‍,കാടാമ്പുഴ മൂസ ഹാജി, യു.ശാഫി ഹാജി, പി.എ.ജബ്ബാര്‍ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍,സലീം എടക്കര,റഹീം ചുഴലി, നൗഷാദ് ചെട്ടി്പ്പടി സംസാരിച്ചു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]