എംഎസ്എഫ് ജില്ലാ കമ്മിറ്റി പുന:സ്ഥാപിച്ചു
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്ന് എംഎസ്എഫ് ജില്ലാകമ്മിറ്റി മരവിപ്പിച്ച തീരുമാനം റദ്ദാക്കി. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. മഞ്ചേരിയില്‍ നടന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ കമ്മിറ്റി ഭാരവാഹികള്‍ സ്ഥാനത്ത് തിരിച്ചെത്തി. ടി പി ഹാരിസ് പ്രസിഡന്റും വി പി അഹമ്മദ് സഹീര്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സംസ്ഥാന സമിതി മരവിപ്പിച്ചത്.
കഴിഞ്ഞ നവംബറില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് എംഎസ്എഫിന് നേരിടേണ്ടി വന്നത്. ഭൂരിഭാഗം കോളേജുകളിലും എംഎസ്എഫ് വിജയിച്ചുവെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് വിജയിക്കാനായില്ല. മലപ്പുറം കൗണ്‍സില്‍ സ്ഥാനവും നഷ്ടപെട്ടത് മുസ്‌ലിം ലീഗിനും വലിയ നാണക്കേടായിരുന്നു.
എംഎസ്എഫിന്റെ മുഴുവന്‍ യുയുസിമാരും വോട്ട് ചെയ്തിട്ടുണ്ടെന്നും വീഴ്ച പറ്റിയിട്ടില്ലെന്നുമായിരുന്നു ജില്ലാ കമ്മിറ്റിയുടെ വാദം. കെഎസ്‌യു വോട്ടുകള്‍ നേടാനാവാത്തതാണ് പരാജയത്തിന് കാരണമെന്ന് ഭാരവാഹികള്‍ പറയുന്നു.
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.