സമസ്ത ആദര്‍ശ സമ്മേളനം 11ന് ഹൈദരലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

സമസ്ത ആദര്‍ശ  സമ്മേളനം 11ന്  ഹൈദരലി തങ്ങള്‍  ഉദ്ഘാടനം ചെയ്യും

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനുവരി മുതല്‍ മെയ് വരെ ആചരിക്കുന്ന ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഉദ്ഘാടന മഹാസമ്മേളനം ജനുവരി 11ന് മലപ്പുറം ജില്ലയിലെ കൂരിയാട് സൈനുല്‍ ഉലമാ നഗറില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്തയുടെ നൂറാം വാര്‍ഷികം പ്രഖ്യാപിച്ചിരിക്കെ, സംഘടന മുന്നോട്ടുവെക്കുന്ന ആദര്‍ശ പ്രബോധനത്തിനായി ഈ മാസം മുതല്‍ മെയ് വരേ ആദര്‍ശ പ്രചാരണ കാംപയിന്‍ നടക്കുകയാണ്. ഇതിന്റെ ഉദ്ഘാടന സമ്മേളനമാണ് കൂരിയാട്ട് നടക്കുന്നത്.

വ്യാഴാഴ്ച വൈകു:5 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷ്യന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളന ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്്ലിയാര്‍, ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സി. കെ. എം. സാദിഖ് മുസ്ലിയാര്‍ പ്രസംഗിക്കും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷക സംഘടന നേതാക്കള്‍ സംബന്ധിക്കും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (അഹ് ലുസുന്നത്ത് വല്‍ ജമാഅത്ത്), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (ആദര്‍ശ വിശുദ്ധിയോടെ സമസ്ത നൂറാം വാര്‍ഷികത്തിലേക്ക്), ഓണംപിള്ളി മുഹമ്മദ് ഫൈസി (സലഫിസം വരുത്തുന്ന വിപത്തുകള്‍),സത്താര്‍ പന്തലൂര്‍(അജയ്യം,നാം മുന്നോട്ട്),മുസ്തഫ അശ്റഫി കക്കുപടി (മുജാഹിദ് സമ്മേളനം;വൈരുദ്ധ്യങ്ങള്‍ക്ക് മദ്ധ്യേ) എന്നിവര്‍ വിഷയാവതരണം നടത്തും. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ഇന്നു വൈകു: 4 മണിക്ക് മമ്പുറം മഖാമില്‍ നിന്നു ആമില, വിഖായ വളിണ്ടിയര്‍മാര്‍ അണിനിരക്കുന്ന റൂട്ട് മാര്‍ച്ച് നടക്കും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ പതാക ഉയര്‍ത്തും.

അഹ്ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് മുസ്ലിം സമുദായത്തെ അടിയുറപ്പിച്ചുനിര്‍ത്താനും രൂപം നല്‍കിയ പരമോന്നത പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമുദായത്തില്‍ അനൈക്യമുണ്ടാക്കിയും ഇസ്ലാമിക വിശ്വാസാചാരങ്ങളെ തള്ളിപ്പറഞ്ഞും കടന്നുവന്ന നവീന ആശയക്കാരുടെ കുടില തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ സമസ്തക്ക് സാധിച്ചിട്ടുണ്ട്. തീവ്രവാദത്തിലേക്ക് തള്ളിവിടാനുള്ല ദുശക്തികള്‍ രംഗത്തുവന്നപ്പോഴല്ലാം അതിനെ തടയിടാന്‍ സമസ്തക്ക് സാധിച്ചതായും ധാര്‍മ്മിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിലൂടെ സമുദായ പുരോഗതിയും സമൂഹ നന്‍മയും മത സൗഹാര്‍ദ്ധത്തിനും നിലകൊള്ളുകയാണ് പ്രസ്ഥാനം നിര്‍വഹിക്കുന്ന പ്രവര്‍ത്തനമെന്നും നേതാക്കള്‍ പറഞ്ഞു. പുതിയ കര്‍മ്മ കര്‍മപദ്ധതികളുമായി വര്‍ദ്ധിച്ച വീര്യത്തോടെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍ നൂറാം വാര്‍ഷികത്തിനൊരുങ്ങുന്ന വേളയിലാണ് അഞ്ചുമാസത്തെ ആദര്‍ശ ക്യാംപയിന്‍ സംഘടിപ്പിക്കുന്നതെന്നു നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍, യു.ശാഫി ഹാജി. ഹംസഹാജി മൂന്നിയൂര്‍, പി.കെ ലത്വീഫ് ഫൈസി പരിപാടികള്‍ വിശദീകരിച്ചു.

Sharing is caring!