വേങ്ങരയില്‍ ലോറിമറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്ക്

എ. ആര്‍. നഗര്‍ കുന്നുംപുറത്തിനും കക്കാടം പുറത്തിനു മിടയില്‍ ബോര്‍ വെല്‍ ലോറി മറിഞ്ഞു. ഏഴു ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക് . ഊക്കത്ത് പള്ളിക്ക് സമീപമാണ് റോഡില്‍ ലോറി മറിഞ്ഞത്. കുന്നുംപുറം ഭാഗത്തു നിന്ന് വരികയായിരുന്ന ലോറിയാണ് ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടത്തില്‍ പെട്ടത്. ഓസ്‌കാര്‍ (40), രാജന്‍ (25), സുനന്ദര്‍ (30), ഉമേഷ് (26), ഓഫ്ബീല്‍ (25), എന്നിവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും, മഹേഷ് (18), ഗൗതം (25) എന്നിവടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സ്ഥിരം അപകടമേഖലയായ ഇവിടെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍ പെട്ടിട്ടുള്ളത്.

Sharing is caring!