അങ്ങാടിപ്പുറം മേല്പ്പാലത്തില് ഇന്ന് മുതല് രാത്രിയില് ഗതാഗതനിയന്ത്രണം
പെരിന്തല്മണ്ണ: അങ്ങാടിപ്പുറം റയില്വേ മേല്പ്പാലത്തില് അറ്റകുറ്റപ്പണി നടത്തുന്നതിനായി ചൊവ്വാഴ്ച മുതല് മൂന്നുദിവസം രാത്രി ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തും. രാത്രി എട്ടുമുതല് രാവിലെ ആറ് വരെയാണ് നിയന്ത്രണം.
വളാഞ്ചേരി, കോട്ടക്കല്, മലപ്പുറം, മഞ്ചേരി ഭാഗത്തുനിന്നുള്ള വാഹനങ്ങള് ഓരാടംപാലം, വലമ്പൂര്, പട്ടിക്കാട് വഴി പാലക്കാട് ഭാഗത്തേക്ക് പോകണം. കോഴിക്കോട് ഭാഗത്ത് നിന്നുള്ള വാഹനങ്ങള് വള്ളുവമ്പ്രം, മഞ്ചേരി, പാണ്ടിക്കാട്, മേലാറ്റൂര് വഴിയും പാലക്കാട് ഭാഗത്തേക്ക് പോകണമെന്ന് പെരിന്തല്മണ്ണ ട്രാഫിക് പോലീസ് യൂണിറ്റ് എസ്.ഐ. അറിയിച്ചു.
മേല്പ്പാലത്തിന്റെ ഉപരിതലത്തിലെ ടാറിങ്ങില് കുഴികളും മറ്റും രൂപപ്പെട്ടത് വാഹനങ്ങള്ക്കും യാത്രക്കാര്ക്കും പ്രയാസമുണ്ടാക്കിയിരുന്നു. ഇത് മാറ്റുന്നതിന് പഴയ ടാറിങ് ഇളക്കി മാറ്റിയാണ് പണി നടത്തുന്നത്. ആര്.ബി.ഡി.സി. യുടെ നേതൃത്വത്തിലാണ് നിര്മാണം.
RECENT NEWS
എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില് യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്കുന്നതോടെ പരാജയം [...]