താനൂരില്‍ സി.പി.എം പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കത്തവര്‍ സി.സി.ടി.വിയില്‍ കുടങ്ങി

താനൂരില്‍ സി.പി.എം പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കത്തവര്‍  സി.സി.ടി.വിയില്‍ കുടങ്ങി

താനൂര്‍: സിപിഐ എം സ്ഥാപിക്കുന്ന പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കുന്നവര്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. നടക്കാവ് മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള താനൂര്‍ നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി ക്യാമറയില്‍ കുടുങ്ങിയത്.

ഡിസംബര്‍ 31ന് രാത്രിയിലാണ് നടക്കാവ് മേഖലയിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തത്. നഗരസഭയിലെ നടക്കാവ് വാര്‍ഡ് വികസന പ്രവര്‍ത്തനങ്ങളും ബോര്‍ഡില്‍ ഇടം പിടിച്ചിരുന്നു. കടുത്ത അസഹിഷ്ണുതയുടെ ഭാഗമായാണ് ബോര്‍ഡുകള്‍ തകര്‍ത്തിട്ടുള്ളത്.

സമീപത്തെ കടയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. രണ്ടു യുവാക്കളാണ് ബോര്‍ഡ് തകര്‍ക്കുന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ സംഭവത്തിനുപിന്നില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞതായി സി.പി.എം ആരോപിച്ചു.

സിപിഐ എം താനൂര്‍ ഏരിയ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ ലീഗ് പ്രവര്‍ത്തകര്‍ കൂട്ടമായി വന്ന് തകര്‍ത്തിരുന്നു.

Sharing is caring!