നിലമ്പൂരില്‍ ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി മൂന്ന് കുട്ടികള്‍ മരിച്ചു

നിലമ്പൂര്‍: നിയന്ത്രണം വിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി മൂന്ന് കുട്ടികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. 10 പേര്‍ക്ക് പരിക്കേറ്റു. വഴിക്കടവിനു സമീപം മണിമൂളി സ്കൂള്‍ ജംഗ്ഷനില്‍ ഇന്നു രാവിലെ ഒന്‍പതേകാലോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മുന്നാംക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷാമില്‍, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി വഴിക്കടവ് പൂവത്തിങ്കല്‍ ഫിദ എന്നിവരാണ് മരിച്ചത്. മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. വിദ്യാര്‍ഥികള്‍ സ്കൂളിലേക്ക് നടന്നുപോവുകയായിരുന്നു. കര്‍ണാടകയില്‍നിന്ന് കൊപ്ര ലോഡുമായി എത്തിയ ലോറിയാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട ലോറി ആദ്യം ഓട്ടോറിക്ഷയില്‍ ഇടിച്ച് പിന്നീട് ബസില്‍ ഇടിച്ചിട്ടാണ് വിദ്യാര്‍ഥികളുടെ ഇടയിലേക്കു പാഞ്ഞെത്തിയത്. പിന്നീട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ലോറി നിന്നത്. ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിക്കടവ് പോലീസ് മേല്‍നടപടി സ്വീകരിച്ചു.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]