ലീഗ് നേതാക്കളെയും മലപ്പുറത്തെയും അഭിനന്ദിച്ച് ജി സുധാകരന്‍

ലീഗ് നേതാക്കളെയും മലപ്പുറത്തെയും അഭിനന്ദിച്ച് ജി സുധാകരന്‍

തിരൂരങ്ങാടി : മലപ്പുറത്തെയും മലപ്പുറത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെയും പുകഴ്ത്തി മന്ത്രി ജി സുധാകരന്‍. മമ്പുറം പാലം ഉദ്ഘാടന വേളയിലാണ് മുസ്‌ലിം ലീഗ് നേതാക്കളെയും മലപ്പുറത്തുകാരെയും അദ്ദേഹം അഭിനന്ദിച്ചത്. മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് നന്നായി പെരുമാറാന്‍ അറിയാമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ രാഷ്ട്രീയ പ്രവര്‍ത്തനം മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ മലപ്പുറത്ത് വന്നിട്ടുണ്ട്. ഒരു അടിപിടിപോലുമുണ്ടായിട്ടില്ല. കൊടി നാട്ടല്‍ പ്രശ്‌നം പോലും കാണാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയമായി നല്ല പക്വത പുലര്‍ത്തുന്ന മണ്ണാണ് മലപ്പുറം. പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസത്തില്‍ മലപ്പുറം മുന്നിട്ട് നില്‍ക്കുകയാണ്. നല്ല രാഷ്ട്രീയ സംസ്‌കാരമാണ് ജില്ലയിലുള്ളത്. രാഷ്ട്രീയ ആശയങ്ങളുടെ സമരമാണ്. ജില്ലയുടെ മാതൃകയ്ക്ക് കാരണം പ്രവാചകന്‍ നബി തിരുമേനിയുടെ സിദ്ധാന്തം കാരണമായിട്ടുണ്ട്. ഇസ്‌ലാം ഒരു സാധാരണ മതമല്ല. ചലനാത്മക മതമാണെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!