ഫുട്‌ബോള്‍താരം അനസ് എടത്തൊടികയുടെ പിതാവ് മരിച്ചു

ഫുട്‌ബോള്‍താരം  അനസ് എടത്തൊടികയുടെ  പിതാവ് മരിച്ചു

കൊണ്ടോട്ടി: മലപ്പുറത്തിന്റെ അഭിമാനവും ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ അനസ് എടത്തൊടികയുടെ പിതാവ് മുണ്ടപ്പലം എടത്തൊടിക മുഹമ്മദ്കുട്ടി(67) നിര്യാതനായി. ന്യൂമോണിയയും ഹൃദ്രോഗവും മൂലം കിടപ്പിലായിരുന്നു. ഇന്ന്ൃ പുലര്‍ച്ചെ മരിച്ചു.മുണ്ടപ്പലം ജുമാമസ്ജിദില്‍ ഖബറടക്കി.ദീര്‍ഘകാലം കൊണ്ടോട്ടിയില്‍ ഡ്രൈവറായിരുന്നു.ഭാര്യ.ഖദീജ:മക്കള്‍ അനസ് എടത്തൊടിക,പരേതനായ അശ്‌റഫ്,റജീന,സലീന.മരുമക്കള്‍.ഹംസ(പുല്ലഞ്ചേരി),മുജീബ് റഹ്മാന്‍(വാലഞ്ചേരി),നസീന,സുലൈഖ.

Sharing is caring!