സി.പി.എമ്മിനെ മലപ്പുറത്ത് ഒന്നാമതാക്കും: ഇ.എന് മോഹന്ദാസ്

പെരിന്തല്മണ്ണ: സിപിഐ എമ്മിനെ ജില്ലയിലെ ഒന്നാമത്തെ പാര്ടിയാക്കി മാറ്റാനുള്ള പ്രവര്ത്തനങ്ങള് ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത ഇ എന് മോഹന്ദാസ് വാര്ത്താസമ്മേളനത്തില് പറഞ്ഞു. പാര്ടിയുടെ തനതായ സ്വാധീനം വര്ധിപ്പിക്കലാണ് ലക്ഷ്യം. ജില്ലാ സമ്മേളനം അംഗീകരിച്ച സുപ്രധാന ഉത്തരവാദിത്തവും കടമയുമിതാണ്. ഇതിനാവശ്യമായ ആരോഗ്യകരവും ക്രിയാത്മകവുമായ നിര്ദേശങ്ങള് സമ്മേളനം അംഗീകരിച്ചിട്ടുണ്ട്.
ഐക്യത്തിന്റെ വിളംബരമാണ് പെരിന്തല്മണ്ണ സമ്മേളനം മുന്നോട്ടുവയ്ക്കുന്നത്. പാര്ടിക്ക് എല്ലാ ജനവിഭാഗത്തിനിടയിലും സ്വീകാര്യത വര്ധിപ്പിക്കാന് കൂട്ടായിപ്രവര്ത്തിക്കും. ഇതിന് മുപ്പതിന കര്മപരിപാടി സമ്മേളനം അംഗീകരിച്ചിട്ടുണ്ടെന്നും ഇ എന് മോഹന്ദാസ് പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവന്, ജില്ലാ കമ്മിറ്റി അംഗം വി ശശികുമാര് എന്നിവരും വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]