കേരളത്തിന് പുറത്ത് ലീഗുമായി കോണ്‍ഗ്രസിന് ബന്ധമില്ല: കോടിയേരി
പെരിന്തല്‍മണ്ണ: ബിജെപിക്കെതിരെ ദേശീയതലത്തില്‍ മുസ്ളിംലീഗുമായി സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാകുമോയെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. ബിജെപിയെ എതിര്‍ക്കാന്‍ എല്ലാവരും തങ്ങളുടെ കൂടെച്ചേരണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍, കേരളത്തിന് പുറത്ത് ലീഗുമായി കോണ്‍ഗ്രസ് ബന്ധമില്ല. ലീഗുമായി ദേശീയതലത്തില്‍ മുന്നണിയെന്ന് ഡല്‍ഹിയില്‍വച്ച് പ്രഖ്യാപിക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറുണ്ടോ. ലീഗിനെ ദേശീയതലത്തില്‍ സഖ്യകക്ഷിയാക്കാന്‍ കോണ്‍ഗ്രസ് ധൈര്യപ്പെടില്ല. ലീഗ്ബന്ധം മറ്റ് സംസ്ഥാനങ്ങളില്‍ തിരിച്ചടിയാകുമെന്നതിനാലാണിത്. സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത്&ിയുെ; സംസാരിക്കുകയായിരുന്നു കോടിയേരി.
<റശ്>സഖ്യത്തിന് തയ്യാറാകാത്ത കോണ്‍ഗ്രസിനുവേണ്ടി ലീഗിപ്പോള്‍ സിപിഐ എമ്മിനെ ഉപദേശിക്കുകയാണ്. മതനിരപേക്ഷതയില്‍ ശക്തമായ സമീപനമില്ലാത്ത പാര്‍ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാനാവില്ല. അധികാരമുള്ളപ്പോള്‍ ആര്‍എസ്എസിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒന്നുംചെയ്തില്ല. മുസ്ളിങ്ങളെ വംശഹത്യക്കിരയാക്കിയ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോഡിക്കെതിരെ കേസ് എടുക്കാന്‍ യുപിഎ ഭരണം തയ്യാറായില്ല. മുംബൈ കലാപത്തിന്റെ പേരിലും ഒരാളെയും വിചാരണചെയ്തില്ല. കലാപത്തില്‍ പങ്കാളിയായ ശങ്കര്‍ സിങ് വഗേലയെ പിന്നീട് നേതാവാക്കിയതാണ് കോണ്‍ഗ്രസിന്റെ ചരിത്രം. കോണ്‍ഗ്രസ് ഭരണത്തിലാണ് ആര്‍എസ്എസ് ബാബ്റി മസ്ജിദ് തകര്‍ത്തത്. അധികാരത്തിലുള്ളപ്പോള്‍ ന്യൂനപക്ഷത്തെ സംരക്ഷിക്കാത്ത കോണ്‍ഗ്രസ് എങ്ങനെയാണ് ഇന്ന് മതനിരപേക്ഷതയും ന്യൂനപക്ഷ സംരക്ഷണവും ഉറപ്പാക്കുക.
ആര്‍എസ്എസിന്റെ തീവ്രഹിന്ദുത്വം എതിര്‍ക്കാന്‍ ഹിന്ദുത്വമെന്നതാണ് കോണ്‍ഗ്രസ് നിലപാട്. ഇത് നേതാവ് മാറിയാല്‍ ഇല്ലാതാകുന്നതല്ല. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അതാണ് കണ്ടത്. മോഡി വര്ഗീയവിഷപ്രചാരണം നടത്തിയപ്പോള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കയായിരുന്നു&ിയുെ; രാഹുല്‍ഗാന്ധി. ബദല്‍നയങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഐ എം മുന്നോട്ടുപോകുന്നത്. മതനിരപേക്ഷതയും ഉദാരവല്‍ക്കരണവിരുദ്ധ നയവുമായി ജനകീയസമരങ്ങളിലൂടെ ബദല്‍ വളര്‍ത്തിയെടുക്കയാണ് സിപിഐ എം നിലപാടെന്നും കോടിയേരി പറഞ്ഞു. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അധ്യക്ഷനായി.
RECENT NEWS
കിഴിശ്ശേരിയിൽ കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് മരിച്ചു
അരീക്കോട്: കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് മരിച്ചു. കിഴിശ്ശേരിക്കടുത്ത് കുഴിമണ്ണ പുളിയക്കോട് പുനിയാനിക്കോട്ടില്‍ മുഹ്സിന്റേയും കാരാട്ടുപറമ്പ് വലിയാറക്കുണ്ട് ജുനൈന തസ്നിയുടേയും മകന് നൂര്‍ ഐമന് (ഒന്നര) ആണ് മരിച്ചത്. [...]