സാമൂഹ്യ പ്രവര്‍ത്തകനും ലീഗ് നേതാവുമായപത്തപ്പിരിയം എന്‍. ഉസ്മാന് മദനി മരിച്ചു

മലപ്പുറം: സാമൂഹ്യ പ്രവര്‍ത്തകനും എടവണ്ണയിലെ മുസ്ലിംലീഗിന്റെ അമരക്കാരനുമായ
എടവണ്ണ പത്തപ്പിരിയം എന്‍. ഉസ്മാന് മദനി അല്പം മുമ്പ് മരണപ്പെട്ടു. ബൈക്കില്‍യാത്ര ചെയ്യുന്നതിനിടെ മഞ്ചേരി-നെല്ലിപ്പറമ്പില്‍വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
കെ.എന്‍.എം ഈസ്റ്റ് ജില്ലാസെക്രട്ടറി, പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി, വണ്ടൂര്‍ നിയോജക മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി, എടവണ്ണ പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റ്, സംസ്ഥാന ഹജ് കമ്മിറ്റി അംഗം, ന്യൂനപക്ഷക്ഷേമ മദ്രസാ നവീകരണ ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലെ എടവണ്ണ പഞ്ചായത്തംഗമായ മൈമൂനയാണ് ഭാര്യ.
RECENT NEWS

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തു
മലപ്പുറം: കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പ് ആയി മാറിയിട്ടുണ്ടെന്നും, വിദേശത്തു മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി ചികിത്സ തേടിപ്പോകും മുമ്പ് ഇവിടത്തെ സാധാരണക്കാർക്ക് പാരസെറ്റമോൾ എങ്കിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തണമായിരുന്നന്നും,കേരളത്തിലെ [...]