രാജ്യത്തെ ബാങ്കുകള്‍ സര്‍ക്കാര്‍ അംഗീകൃത കൊള്ളസംഘമായി മാറി: യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം: മിനിമം ബാലന്‍സിന്റെ പേരില്‍ രാജ്യത്തെ ബാങ്കുകള്‍ നടത്തുന്ന കൊള്ള ചെറുത്തു തോല്‍പ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി. ക്ഷേമ പെന്‍ഷനില്‍ നിന്നും വിദ്യര്‍ത്ഥി സ്‌കോളര്‍ഷിപ്പില്‍ നിന്നും പിഴയുടെ പേരില്‍ വന്‍ കൊള്ള നടത്തുന്ന ബാങ്കിന്റെ നയങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി മലപ്പുറത്ത് പണക്കുടുക്ക വിതരണം നടത്തി. സമരത്തിന് റിയാസ് മുക്കോളി ,പി.ആര്‍ രോഹില്‍നാഥ്, പി.കെ.നൗഫല്‍ ബാബു, എം.കെ.മുഹ്‌സിന്‍, ഉപ്പൂണ്‍ ഷൗക്കത്ത്, മുജീബ് ആനക്കയം, സമീര്‍ മുണ്ടുപറമ്പ് , ജിജി മോഹന്‍.പി, അഷ്‌റഫ് പറക്കുത്ത്, ഷഫീര്‍ ജാന്‍ പാണ്ടിക്കാട്, അനീസ് കളത്തിങ്ങല്‍, കെ.വി.ഹുസൈന്‍, ലത്തീഫ് കൂട്ടാലുങ്ങല്‍, അനീസ് .സി .എച്ച് ,അജ്മല്‍ വെളിയോട് തുടങ്ങിയവര്‍ സംസാരിച്ചു

Sharing is caring!