ഇസ്ലാമിക പ്രവര്‍ത്തകര്‍ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവരാകണം: ടി. ആരിഫലി

ഇസ്ലാമിക പ്രവര്‍ത്തകര്‍ ഇസ്ലാമിനെ  പ്രതിനിധീകരിക്കുന്നവരാകണം:  ടി. ആരിഫലി

മലപ്പുറം: അനുദിനം മാറുകയും സങ്കീര്‍ണമാവുകയും ചെയ്യുന്ന ദേശീയ അന്തര്‍ദേശീയ സാഹചര്യങ്ങള്‍ പരിഗണിച്ച് ഇസ്ലാമിക പ്രവര്‍ത്തകര്‍ സ്വയം നവീകരണത്തിന് തയ്യാറാവുകയും ജീവിതത്തിന്റെ മുഴുമേഖലകളിലും ശക്തരാവുകയും ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നവരാവുകയും ചെയ്യണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി ആഹ്വാനം ചെയ്തു. കാലഘട്ടത്തിന്റെ അനിവാര്യത ഉള്‍ക്കൊണ്ട് ആവശ്യമായ പഠന പാരായണ മേഖലകള്‍ പ്രവര്‍ത്തകര്‍ വികസിപ്പിച്ചെടുക്കുകയും വേണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ തര്‍ബിയത്ത് വകുപ്പ് മലപ്പുറത്ത് സംഘടിപ്പിച്ച തെരഞ്ഞെടുത്ത പ്രവര്‍ത്തകരുടെ നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷത വഹിച്ച ക്യാമ്പില്‍ കേരള ശൂറാ അംഗം കൂട്ടില്‍ മുഹമ്മദലി, ജില്ലാ സമിതിയംഗം നാസര്‍ ചെറുകര തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. ജില്ലാ സമിതിയംഗങ്ങളായ ഡോ. നാസര്‍ കുരിക്കള്‍, മീരാന്‍ അലി, സലീം മമ്പാട് എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!