താനൂരില്‍ എസ്.ഐയെ ആക്രമിച്ച പ്രതി അറസ്റ്റില്‍

താനൂരില്‍  എസ്.ഐയെ  ആക്രമിച്ച   പ്രതി അറസ്റ്റില്‍

തിരൂര്‍: കഴിഞ്ഞ മാസം താനൂര്‍ അഡീഷണല്‍ എസ്.ഐ പ്രദീപിനെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. താനൂര്‍ ചാപ്പപ്പടി സ്വദേശിയും എടക്കടപ്പുറം താമസക്കാരനുമായ നിസാര്‍ (28) ആണ് അറസ്റ്റിലായത്.

ഇന്നലെ തിരൂര്‍ താഴെപ്പാലത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താനൂരില്‍ നിന്ന് തിരൂരിലേക്ക് ബസില്‍ പോകുകയായിരുന്ന പ്രതിയെ താഴെപ്പാലത്ത് വെച്ച് താനൂര്‍ എസ്.ഐ രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

താനൂര്‍ ചാപ്പപ്പടിയില്‍ നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ പ്രതി അഡീഷണല്‍ എസ്.ഐയെ ആക്രമിക്കുകയായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Sharing is caring!