പരപ്പനങ്ങാടിയിലെ പര്‍ദ്ദ വ്യാപാരി ബൈക്കപകടത്തില്‍ മരിച്ചു

പരപ്പനങ്ങാടിയിലെ  പര്‍ദ്ദ വ്യാപാരി  ബൈക്കപകടത്തില്‍ മരിച്ചു

പരപ്പനങ്ങാടി:പുത്തരിക്കലെ പര്‍ദ്ദ വ്യാപാരിയായ മണ്ണില്‍തൊടി ഷാജഹാനെ(32) ബൈക്കപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ അഞ്ചപ്പുരയുടെ വടക്ക് ഭാഗത്തായാണ് സംഭവം. ഷാജഹാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലിലിടിച്ച നിലയില്‍ കിടക്കുകയായിരുന്നു. ഇതുവഴി വന്ന യുവാക്കളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരപ്പനങ്ങാടി പോലീസ്ഇന്ക്വസ്റ്റ്‌നടത്തി.പോസ്റ്റ്‌മോര്ട്ടത്തിനുശേഷം പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു. അബ്ദുഖമറുന്നിസ്സ ദമ്പതികളുടെ മകനാണ്. ഭാര്യ:മാജിദ,മക്കള്‍:ഷെഹ്‌സാദ്,ആയിഷഫിയ,സഹോദരന്‍:സഹീര്‍

Sharing is caring!