സി.പി.എം ജില്ലാസമ്മേളനം സമാപിച്ചു

സി.പി.എം  ജില്ലാസമ്മേളനം  സമാപിച്ചു

പെരിന്തല്‍മണ്ണ: കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്നിരുന്ന അനുബന്ധ പരിപാടികള്‍ക്കും, മൂന്ന് ദിവസങ്ങളിലായി നടന്ന ജില്ലാ സമ്മേളനത്തിനും സമാപനമായി. ഇന്നലെ പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റോഡില്‍ നിന്നും ആരംഭിച്ച റെഡ് വളണ്ടിയര്‍ മാര്‍ച്ചും, വിവിധ റോഡുകളില്‍ നിന്നും ആരംഭിച്ച ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്ന ബഹുജന റാലിയും ആറ് മണിയോടെ ഫിദല്‍ കാസ്‌ട്രോ നഗറിലേക്ക് (പടിപ്പുര സ്‌റ്റേഡിയം) ഒഴുകിയെത്തി. പൊതുസമ്മേളനത്തില്‍ വി.ശശികുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ് അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ.വിജയരാഘവന്‍, പി.കെ.ശ്രീമതി, കെ.കെ.ശൈലജ, എ.കെ.ബാലന്‍, പാലോളി മുഹമ്മദ് കുട്ടി, ബേബി ജോണ്‍, ടി.പി.രാമകൃഷ്ണന്‍, ഡോ.കെ.ടി.ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.രമേശന്‍ നന്ദിയും പറഞ്ഞു.

Sharing is caring!