മിനര്‍വ പഞ്ചാബിന്റെ കരുത്തിന് മുന്നില്‍ ഗോകുലം മുട്ടുമടക്കി

മിനര്‍വ പഞ്ചാബിന്റെ കരുത്തിന് മുന്നില്‍ ഗോകുലം മുട്ടുമടക്കി

കോഴിക്കോട്: പൊരുതി കളിച്ചെങ്കിലും പുതുവര്‍ഷത്തിലും ഗോകുലം കേരള എഫ് സിക്ക് തോല്‍വിയോടെ തുടക്കം. മിനര്‍വ പഞ്ചാബ് എസ് സിയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ആതിഥേയരെ തോല്‍പിച്ചത്. ഈ ജയത്തോടെ മിനര്‍വ പോയന്റ് നിലയില്‍ രണ്ടാം സ്ഥാനതെത്തി. അവസാന സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സിനേക്കാളും ഒരു സ്ഥാനം മാത്രം മുകളിലാണ് ഗോകുലം എഫ് സി.

18-ാം മിനുറ്റില്‍ ബാലി ഗഗന്‍ദീപ് ആണ് മിനര്‍വയ്ക്കായി ഏക ഗോള്‍ നേടിയത്. ഒഡാഫ ഒക്കോലി ഈ സീസണിലെ ഐ ലീഗില്‍ ആദ്യമായി ബൂട്ട് കെട്ടി ഇറങ്ങിയെങ്കിലും ഗോകുലത്തിന്റെ വിധി മാറ്റിയെഴുതാനായില്ല. ഏഴ് കളികളില്‍ നിന്ന് ഒരു ജയവും, ഒരു സമനിലയും, അഞ്ച് തോല്‍വിയുമായി നാല് പോയന്റ് മാത്രമാണ് ഗോകുലത്തിനുള്ളത്.

ഐ ലീഗിലെ ആദ്യ നാലു സ്ഥാനങ്ങളിലെത്തുക എന്ന ലക്ഷ്യത്തില്‍ നിന്ന് ടീം വളരെ പുറകിലാണ് രണ്ട് ദിവസത്തിന് ശേഷം ഇന്ത്യന്‍ ആരോസുമായി കോഴിക്കോടാണ് ഗോകുലത്തിന്റെ അടുത്ത മല്‍സരം.

Sharing is caring!