പി കെ കുഞ്ഞാലിക്കുട്ടി മുന്നിട്ടിറങ്ങി, അരീക്കുളം കോളനിയിലെ ഇരട്ട വീട് നിവാസികള്‍ ഒറ്റവീടിലേക്ക്

വേങ്ങര: അരീക്കുളം ലക്ഷംവീട് കോളനിയിലെ ഇരട്ട വീടുകള്‍ ഒറ്റ വീടുകളാക്കിയ പദ്ധതി പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായ പി കെ കുഞ്ഞാലിക്കുട്ടിക്ക് ജനസമ്പര്‍ക്ക പദ്ധതി വഴി ലഭിച്ച അപേക്ഷയെ തുടര്‍ന്നാണ് സംസ്ഥാനത്ത് ആദ്യമായി ഇരട്ട വീടുകള്‍ ഒറ്റ വീടുകള്‍ ആക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുകയും, അദ്ദേഹം വ്യക്തിപരമായി സംഘടിപ്പിച്ച പണവും ഉപയോഗപ്പെടുത്തിയാണ് വേങ്ങര അരീക്കുളത്തെ ഇരട്ട വീടുകള്‍ 20 ഒറ്റ വീടുകളാക്കി മാറ്റിയത്.
രണ്ടു ലക്ഷം രൂപവരെയെ ഇരട്ട വീടുകള്‍ ഒറ്റ വീടുകളാക്കാന്‍ ചെലവിടാന്‍ നിയമപരമായി അനുമതി ഉണ്ടായിരുന്നുള്ളു. ഈ അവസ്ഥയില്‍ പ്രത്യേക താല്‍പര്യമെടുത്ത് പി കെ കുഞ്ഞാലിക്കുട്ടി അഞ്ച് ലക്ഷം രൂപ വരെ ഓരോ വീടിനും ചെലവിടാമെന്ന ഉത്തരവ് നേടിയെടുത്തു. ഈ തുകയ്ക്കും വീട് ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കോളനി നിവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കുറച്ചു കൂടി പണം അനുവദിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മാറി വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുതാത്തതിനെ തുടര്‍ന്ന് അദ്ദേഹം വ്യക്തിപരമായി തുക ചെലവിടുകയായിരുന്നു.
വീടെന്നത് ഏവരുടേയും സ്വപ്‌നമാണ് അത് കുറച്ച് പേര്‍ക്കെങ്കിലും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് എം പി പറഞ്ഞു. അരീക്കുളം മോഡല്‍ ഭവന പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിരുനെന്നും അദ്ദേഹം പറഞ്ഞു. കോളനിയുടെ നവീകരണവും മറ്റു കാര്യങ്ങളും വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട മന്ത്രിയോട് ചര്‍ച്ച നടത്താന്‍ സ്ഥലം എം എല്‍ എ കെ എന്‍ എ ഖാദറിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
20 വീടുകള്‍ക്കായി 1 കോടി രൂപയാണ് 2015-16 ആസ്തി വികസന ഫണ്ടില്‍ നിന്നും ചെലവിടാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചത്. അന്നത്തെ ധനമന്ത്രി കെ എം മാണിയാണ് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ട പ്രകാരം ഇത്രയും തുക അനുവദിക്കാന്‍ പ്രത്യേക ഉത്തരവിറക്കിയത്. വീട് നിര്‍മിക്കുന്ന സമയത്ത് മാറി താമസിക്കേണ്ടി വന്ന കോളനി നിവാസികളുടെ വാടകയും പി കെ കുഞ്ഞാലിക്കുട്ടി മുന്‍കയ്യെടുത്താണ് നല്‍കിയത്.
കെ എന്‍ എ ഖാദര്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ ഹഖ്, പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലന്‍ കുട്ടി, വാര്‍ഡ് മെംബര്‍ ഐക്കാടന്‍ ചാത്തന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]