കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രിയുടെ മറുപടി, റോഡ് സുരക്ഷ ഉറപ്പുവരുത്താന് നടപടികള് ത്വരിതപ്പെടുത്തും
ന്യൂഡല്ഹി: രാജ്യത്തെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നടപടികള് വേഗത്തിലാക്കുമെന്ന് കേന്ദ്ര ഗതാഗത സഹമന്ത്രി മന്ശുക് എല് മണ്ഡാവിയ പറഞ്ഞു. പി കെ. കുഞ്ഞാലിക്കുട്ടി എം പി യുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി രേഖാമൂലം സഭയെ അറിയിച്ചത്. ഇതിനോടകം തന്നെ നിരവധി നടപടികള് സ്വീകരിച്ചിട്ടുണ്ട്. ദേശീയ റോഡ് സുരക്ഷ നയം അംഗീകരിച്ചു നടപ്പിലാക്കിവരുന്നുണ്ട്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള് പരിശോധിക്കാനും അതില് അന്തിമമതീരുമാനമെടുക്കാനും ദേശീയ റോഡ് സുരക്ഷാ കൗണ്സില് രൂപീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റോഡ് ഫെഡറേഷന്റെ കണക്കുകള് പ്രകാരം ലോകത്തിലെ റോഡപകടങ്ങളുടെ പത്തുശതമാനം ഇന്ത്യയിലാണ് നടക്കുന്നതെന്ന റിപ്പോര്ട്ട് കേന്ദ്രം പരിഗണിച്ചിട്ടുണ്ടോ? ഉണ്ടെങ്കില് റോഡപകടങ്ങള് ഇല്ലാതാക്കാന് എന്തൊക്കെ പദ്ധതികളാണ് സര്ക്കാര് ആവിഷ്കരിച്ച് നടപ്പിലാക്കിയത് എന്നതായിരുന്നു പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ ചോദ്യം. പ്രസ്തുത റിപ്പോര്ട്ടിനെ പറ്റി സര്ക്കാറിന്റെ വശം വിവരങ്ങളൊന്നും ഇല്ലെന്നും എന്നാല് കേന്ദ്രസര്ക്കാര് ഇതുവരെ നിരവധി നടപടികള് സ്വീകരിച്ചതായും മന്ത്രി മറുപടി നല്കി.
RECENT NEWS
മഅ്ദിന് ഇന്റലെക്ചല് കോണ്ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന് കുല്ലിയ ഓഫ് ഇസ്ലാമിക് സയന്സ് സ്റ്റുഡന്സ് യൂണിയന് മിസ്ബാഹുല് ഹുദയുടെ കീഴില് സംഘടിപ്പിക്കുന്ന മഅ്ദിന് ഇന്റലെക്ചല് കോണ്ക്ലേവ് ഡിസംബര് 25, 26 തീയതികളില് മലപ്പുറം മഅദിന് ക്യാമ്പസില് നടക്കും. കേരളത്തിലെ പ്രമുഖരായ [...]