കുറ്റിപ്പുറം പാലത്തിന് താഴെ കുഴിബോംബ്

കുറ്റിപ്പുറം പാലത്തിന്  താഴെ കുഴിബോംബ്

കുറ്റിപ്പുറം: കുറ്റിപ്പുറം ഭാരതപ്പുഴക്ക് കുറുകെയുള്ള പാലത്തിന് താഴെ നിന്ന് മിലിട്ടറി ആവശ്യത്തിന് ഉപയോഗിക്കുന്ന കുഴിബോംബ് കണ്ടെത്തി.ഉപകരണങ്ങള്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന അഞ്ച് കുഴിബോംബുകളാണ് വ്യാഴാഴ്ച രാത്രിയോടെ പ്രദേശത്തെത്തിയവര്‍ കണ്ടെത്തിയത്.തുടര്‍ന്ന് പോലീസെത്തി പരിസരത്ത് നിന്ന് ആര്‍മിയുടേതെന്ന് കരുതുന്ന തുണി സഞ്ചിയും ചാക്കില്‍ കെട്ടിയ നിലയിലും പ്രദേശത്ത് പരന്ന് കിടക്കുന്ന നിലയിലുമായി അഞ്ച് ബോംബുകളാണ് കണ്ടെത്തിയത്. സ്‌പോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും സമീപത്തുണ്ടായിരുന്നു.വെള്ളിയാഴ്ച ഉച്ചയോടെ തൃശൂര്‍ മേഖല ഐ.ജി.അജിത്ത് കുമാറടങ്ങുന്ന ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പോലീസ് കാവലേര്‍പ്പെടുത്തി. പരിസരത്ത് നിന്ന് ലഭിച്ച സ്‌ഫോടക വസ്തുക്കള്‍ മലപ്പുറം മേല്‍മുറിയിലെ എ.ആര്‍.ക്യാമ്പിലേക്ക് മാറ്റി.പോലീസ് രഹസ്യന്വേഷണ വിഭാഗം എസ്.പി.ശശികുമാര്‍, തിരൂര്‍ ഡി.വൈ.എസ്.പി ഉല്ലാസ് എന്നിവരും സ്ഥലത്തെത്തി.കുറ്റിപ്പുറം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മലപ്പുറം എസ്.പി അന്വേഷിക്കും

Sharing is caring!