മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മങ്കടയിലെ യുവ പണ്ഡിതന്‍ വാഹനാപകടത്തില്‍ മരിച്ചു

മര്‍കസ് സമ്മേളനത്തില്‍  പങ്കെടുത്ത് മടങ്ങുകയായിരുന്ന മങ്കടയിലെ യുവ പണ്ഡിതന്‍  വാഹനാപകടത്തില്‍ മരിച്ചു

മങ്കട: മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവ പണ്ഡിതന്‍ ബൈക്കപകടത്തില്‍ മരിച്ചു. മങ്കട വടക്കാങ്ങര വായേങ്ങല്‍ ഹസന്റെ മകന്‍ മുബശ്ശിര്‍ സഖാഫി (26)യാണ് മരിച്ചത്. മര്‍കസ് സമ്മേളനത്തില്‍ നിന്നും ഞായറാഴ്ച്ച സഖാഫി ബിരുദം ഏറ്റുവാങ്ങാനിരിക്കേയായിരുന്നു മരണം. വ്യാഴാഴ്ച സഖാഫി ബിരുദ സ്ഥാന വസ്ത്രവും തലപ്പാവും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരില്‍ നിന്ന് സ്വീകരിച്ച ശേഷം ആത്മീയ സമ്മേളനത്തിലും പങ്കെടുത്ത് ബൈക്കില്‍ മടങ്ങുവെ അരീക്കോട് വെച്ച് ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. മുക്കം ഗോതമ്പു റോഡില്‍ വെച്ച് ലോറിയിടിച്ചാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ജൗഹര്‍ അഹ്‌സനി കാമില്‍ സഖാഫി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മുബശ്ശിര്‍ സഖാഫിയാണ് ബൈക്ക് ഓടിച്ചിരുന്നത്. മലപ്പുറം മഅദിന്‍ ശരീഅത്ത് കോളജ് പൂര്‍വ്വ വിദ്യാര്‍ഥിയായ മുബശ്ശിര്‍ സഖാഫി രണ്ട് വര്‍ഷം മുമ്പാണ് മര്‍കസില്‍ നിന്ന് സഖാഫി കോഴ്‌സ് പാസായത്. മഅ്ദിന്‍ അക്കാദമിക്ക് കീഴിലെ കടന്നമണ്ണ ദഅ്‌വാ കോളജ് മുദരിസും എസ്.എസ്.എഫ് മലപ്പുറം ഡിവിഷന്‍ സെക്രട്ടറിയേറ്റ് അംഗവുമാണ്. വെള്ളില ഫത്ഹാബാദ് മദ്രസാ അധ്യാപകനായും സേവനം ചെയ്തിരിന്നു. ഭാര്യ: റംഷീദ കോഡൂര്‍. അഞ്ചു മാസം പ്രായമുള്ള മുഹമ്മദ് ബുജൈര്‍ എക മകനാണ്. പിതാവ് ഹസന്‍ കേരള മുസ്‌ലിം ജമാഅത്ത് മക്കരപറമ്പ് സര്‍ക്കിള്‍ ഭാരവാഹിയാണ്. മാതാവ്: ഹാജറ. സഹോദരങ്ങള്‍: അബ്ദുല്‍ മാജിദ് (റിയാദ്), മുഖ്ദാര്‍, മുഹ്‌സിന, റാശിദ. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വടക്കാങ്ങര പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു. ൃറ

Sharing is caring!