അന്താരാഷ്ട്ര സെമിനാറില്‍ മലപ്പുറത്തെ വിദ്യാര്‍ഥി ക്വാലാലംപൂരിലേക്ക്

ചെമ്മാട്: സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, മാനവിക പഠനങ്ങളെ ആധാരമാക്കി ജനുവരി 8,9 തിയ്യതികളില്‍ മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ മലപ്പുറം തിരുന്നാവായ സ്വദേശിയും ദാറുല്‍ ഹുദാ ഇസ്്ലാമിക് യൂനിവേഴ്സിറ്റിവിദ്യാര്‍ഥിക്ക് അവസരം. ഡിപ്പാര്‍ട്ട്മെന്റ്ഓഫ് ഖുര്‍ആന്‍ ആന്റ്റിലേറ്റഡ് സയന്‍സസ്് അവസാന വര്‍ഷ വിദ്യാര്‍ഥിയായ സുഹൈറിനാണ്ക്വാലാലംപൂരിലെ എമിനന്റ് അസോസിയേഷന്‍ ഓഫ് റിസര്‍ച്ചേഴ്സ് ഇന്‍ ഹ്യൂമാനിറ്റീസ്ആന്റ് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന ദ്വിദ്വിന സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത്. അമേരിക്ക, ആഫ്രിക്ക, കാനഡ തുടങ്ങിലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ പങ്കെടുക്കുന്ന ദ്വിദിന സെമിനാറില്‍ ഏക മലയാളി സാന്നിധ്യമാണ്സുഹൈര്‍. മാണൂര്‍ ദാറുല്‍ ഹിദായ ദഅ്വകോളേജില്‍ നിന്നും ഇസ്്ലാമിക്സ്ആന്റ് ഹ്യൂമന്‍ സയന്‍സസില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി ചെമ്മാട് ദാറുല്‍ ഹുദാ ഇസ്്ലാമിക് യൂനിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്ന സുഹൈര്‍ തിരുനാവായ വലിയപറപ്പൂര്‍സ്വദേശികളായ ഇബ്രാഹീം ഫാത്തിമ ദമ്പതികളുടെ മകനാണ്.
RECENT NEWS

മലപ്പുറത്ത് കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സമീപം ഇല്ലത്ത്മാട്ടില് താമസിച്ചിരുന്ന പരേതനായ പി പി നീലകണ്ഠന് മാസ്റ്ററുടെ മകന് പി പി രാജേഷ് (46), ചെനക്കലങ്ങാടി [...]