ഓഖി ദുരന്തം സര്ക്കാര് ഇപ്പോഴും ഇരുട്ടില് തന്നെ: എം.എം.ഹസ്സന്
മലപ്പുറം: ഓഖി ദുരന്തം നേരിട്ടതില് സംസ്ഥാന സര്ക്കാര് പൂര്ണ പരാജയ പരാജയമായിരുന്നുവെന്ന് കെ.പി.സി.സി.പ്രസിഡണ്ട് എം.എം.ഹസ്സന് പറഞ്ഞു.ഓഖി ദുരിതരോട് സംസ്ഥാന സര്ക്കാര് കാണിക്കുന്ന അവഹെളനയില് പ്രതിഷേധിച്ച് മലപ്പുറം ഡി.സി.സി.പ്രസിഡണ്ട് വി.വി.പ്രകാശ് നയിച്ച തീരദേശ ജാഥയുടെ സമ്മാപന പൊതുയോഗം ഉല്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ് നാട് സര്ക്കാര് ഉണര്ന്ന് പ്രവര്ത്തിച്ചത് കൊണ്ടാണ് അവിടെ ദുരന്തം കുറഞ്ഞത്. ഇത്രയും വലിയ ദുരന്തം ഉണ്ടായപ്പോള് റവന്യൂമന്ത്രിയും ഫിഷറീസ് മന്ത്രിയും വേണ്ടരിതിയില് പ്രവര്ത്തിക്കുന്നതില് പരാജയപ്പെട്ടു. ദുരിതബാധിതര്ക്ക് 25-ലക്ഷം രൂപ നഷ്ടപരിഹാരമായി വര്ദ്ധിപ്പിക്കണമെന്നും,കുടബത്തിലെ ഒരാള്ക്ക് സര്ക്കാര് ജോലി നല്കണമെന്നും ഹസ്സന് പറഞ്ഞു. വൈ.പി.ലത്തീഫ് അദ്യക്ഷത വഹിച്ചു. വി.എ.കരീം, യു.കെ.ഭാസി, ഇ.മുഹമ്മദ് കുഞ്ഞി, ഒ.രാജ9, പി.വാസുദേവന്, യു.കെ.അഭിലാഷ്, പി.ഇഫത്തിക്കാറദ്ദീന് .എന്നിവര് സംസാരിച്ചു.
RECENT NEWS
എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില് യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്കുന്നതോടെ പരാജയം [...]