സി.പി.എം വിട്ട് ലീഗില്‍ ചേര്‍ന്ന യുവാവിന് വെട്ടേറ്റു
തിരൂര്‍: പറവണ്ണയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനു വെട്ടേറ്റു. പറവണ്ണ വേളാപുരം സ്വദേശി പള്ളാത്ത് ആഷിഖി(19)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെ പറവണ്ണ മത്സ്യ മാര്‍ക്കറ്റിന് സമീപത്തെ ഗ്രൗണ്ടില്‍ വെച്ചാണ് സംഭവം. ഈയിടെ സപിഎമ്മില്‍ നിന്നു ലീഗിലേക്ക് മാറിയതായിരുന്നു ആഷിഖ്. അരക്കു താഴെ ഗുരുതര പരിക്കേറ്റ ആഷിഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




