മര്‍കസ് സമ്മേളനം യുഡിഎഫ് ബഹിഷ്കരിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: മര്‍ക്കസ് റൂബി ജൂബിലി സമ്മേളനം ബഹിഷ്കരിക്കാന്‍ യു ഡി എഫ് തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ അസൗകര്യമുള്ളതിനാല്‍ സമ്മേളനത്തിന് എത്താന്‍ കഴിയില്ലെന്ന് ആദ്യമേ സംഘാടകരെ അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം ബഹിഷ്കരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചതായി വന്ന വാര്‍ത്ത അദ്ദേഹം തള്ളികളഞ്ഞു.
‘സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍ തന്നെ കാന്തപുരത്തെ അസൗകര്യം അറിയിച്ചിരുന്നു. ബംഗളുരുവിലും മുംബൈയിലും പരിപാടികളുള്ളതിനാല്‍ എത്താന്‍ കഴിയില്ല. രാഹുല്‍ ഗാന്ധിയുടെ ഒരു പരിപാടിയിലും പങ്കെടുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം കാന്തപുരത്തെ നേരത്തെ അറിയിച്ചതാണ്. അല്ലാതെ സമ്മേളനം ബഹിഷ്കരിക്കാനൊന്നും തീരുമാനിച്ചിട്ടില്ല. എം കെ രാഘവന് അടക്കം മറ്റു യു ഡി എഫ് നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി’ .
എല്‍ഡിഎഫിന് പിന്തുണ നല്കുന്നതിനാല് സമ്മേളനം ബഹിഷ്കരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചതായി ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലീഗ് നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും ക്ഷണം സ്വീകരിച്ചില്ലെന്നും അതിനാല്‍ നോട്ടീസില്‍ നിന്ന് പേരൊഴിവാക്കിയതായും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]