ഇടതു സര്‍ക്കാര്‍ ജനങ്ങളോട് ചെയ്യുന്നത് കൊടുപാതകം: സാദിഖലി തങ്ങള്‍

മലപ്പുറം: അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്ന നിലാപാടുമായി മുന്നോട്ട് പോകുന്ന ഇടത് സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്നത് കൊടും പാതകമാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ സതംഭനത്തിനും അധികാര വികേന്ദ്രീകരണ അട്ടിമറിക്കുമെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മോഹന വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയവര്‍ ജനങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാന്ധിജി പറഞ്ഞ പോലെ രാജ്യത്തിന്റെ ആത്മാവ് നിലകൊള്ളുന്നത് ഗ്രാമങ്ങളിലാണ്. അത് കൊണ്ട് തന്നെ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് വേണ്ട പരിഗണന നല്‍കാനാണ് സര്‍ക്കാറുകള്‍ ശ്രമിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി അവരുടെ അധികാരങ്ങള്‍ ഓരോന്നായി എടുത്ത് കളയുന്ന ഈ ഭരണം രാജ്യത്തിന്റെ പുരോഗതിക്ക് തുരംഗം വെക്കുന്നതിന് സമാനമാണ്. മാര്‍ച്ച് 31നുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പണമില്ലാതെ അതിന് സാധ്യമല്ല. പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ പണം കായ്ക്കുന്ന മരമില്ലെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കണം. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാറുകള്‍ നിലകൊള്ളേണ്ടത്. സമ്പത്ത് ഉല്പാദിപ്പിക്കുന്ന തൊഴിലാളിയുടെയും കൃഷിക്കാരന്റെയും പ്രശ്നങ്ങളില്‍ ഭരണകൂടത്തിന് താല്പര്യമില്ല. കോര്‍പറേറ്റ് ശക്തികളുടെ താല്പര്യം സംരക്ഷിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ജി.എസ്.ടി പ്രഖ്യാപിച്ച സമയത്ത് അതിനെ പിന്തുണച്ചവര്‍ ഇപ്പോള്‍ അതിന്റെ പേരില്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറരുത്. പിണറായി സമരം പ്രഖ്യാപിക്കേണ്ടത് ജനങ്ങളോടല്ല. മറിച്ച് രാജ്യത്തെ സാമ്പത്തിക പരജയത്തിലേക്ക് കൂപ്പികുത്തിച്ച നരേന്ദ്ര മോദിയോടാണ്. അതിനുള്ള ചങ്കൂറ്റവും ആര്‍ജവവും കാണിക്കണം. മുസ്ലിം ലീഗ് നടത്തുന്ന സമരം അടിസ്ഥാന വര്‍ഗത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണെന്നും തുടര്‍ദിവസങ്ങളില്‍ സമരങ്ങള്‍ അതി ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും തങ്ങള്‍ പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, അഡ്വ. കെ.എന്‍.എ ഖാദര്‍, പി. ഉബൈദുല്ല, പ്രഫ. കെ.ആബിദ് ഹുസൈന് തങ്ങള്‍, ഭാരവഹികളായ സലീം കുരുവമ്പലം, അഷ്റഫ് കോക്കൂര്‍, എം.എ ഖാദര്‍, എം. അബ്ദുല്ലകുട്ടി, പി.എ റഷീദ്, സി. മുഹമ്മദലി, ഉമ്മര്‍ അറക്കല്‍, ഇസ്മാഈല്‍ മൂത്തേടം, പി.പി സഫറുല്ല, പി.കെ.സി അബ്ദുറഹിമാന്, കെ.എം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സുഹറാ മമ്പാട്, കെ.ടി അഷ്റഫ് പ്രസംഗിച്ചു.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]