ഫോണ്‍ബില്‍ വിവാദത്തില്‍ മന്ത്രി കെടി ജലീലിന്റെ മറുപടി

തിരുവനന്തപുരം: കൂടുതല്‍ തുകയ്ക്ക ഫോണ്‍ വിളിച്ചുവെന്ന വാര്‍ത്തയ്ക്ക മറുപടിയുമായി മന്ത്രി കെടി ജലീല്‍. വിദേശയാത്രയിലെ കൂടിയ റോമിങ് നിരക്കാണ് ബില്‍ ഉയരാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലാണ് മന്ത്രി ഇതു സംബന്ധിച്ച് മറുപടി നല്‍കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
18 മാസത്തെ ആകെ ഫോണ്‍ ബില്ല് = 37299/,
സപ്തംബര്‍ മാസത്തെ ബില്ല് = 53445/,
എന്ത് കൊണ്ട് ?
കഴിഞ്ഞ സപ്റ്റംബര്‍ മാസത്തെ എന്റെ ഫോണ്‍ ബില്ല് 53,330 രൂപയാണെന്ന് ചൂണ്ടിക്കാട്ടി മനോരമയില്‍ വന്ന ഒരു ലേഖനം പൊക്കിപ്പിടിച്ച് സോഷ്യല്‍ മീഡിയകളില്‍ തല്‍പരകക്ഷികള്‍ നടത്തുന്ന കുപ്രചരണങ്ങളുടെ യാഥാര്‍ത്ഥ്യം എന്താണ് ? ഞാന്‍ മന്ത്രിപദമേറെറടുത്തിട്ട് പത്തൊന്‍പത് മാസത്തെ ഫോണ്‍ ബില്ലാണ് സര്‍ക്കാര്‍ അടച്ചത് . ബില്‍ ഡേററും തുകയും താഴെ ചേര്‍ക്കുന്നു .
3 7 16 : 1866/=
3 8 16 : 1027/=
3 9 16 : 2500/=
3 10 16 : 2500/=
3 11 16 : 3130/=
3 12 16 : 4077/=
3 1 17 : 4437/=
3 2 17 : 2999/=
3 3 17 : 3693/=
3 4 17 : 4263/=
3 5 17 : 1286/=
3 6 17 : 617/=
28 6 17 : 264/=
3 8 17 : 977/=
3 9 17 : 826/=
3 11 17 : 827/=
3 12 17 : 992/=
3 1 18 : 998/=
Total 37, 299/=
പതിനെട്ട് മാസത്തെ ഈ ഉള്ളവന്റെ ടെലഫോണ്‍ ചാര്‍ജ് 37, 299/= രൂപയാണെന്നര്‍ത്ഥം .
3 10 17 ലെ ടെലഫോണ്‍ ബില്ലാണ് 53445/= . എന്ത് കൊണ്ടാണ് ആ മാസം മാത്രം ബില്‍ തുക ഇത്ര കൂടിയത് ? ഉത്തരവാദപ്പെട്ട മനോരമ പോലുള്ള ഒരു പത്രത്തിന്റെ ലേഖകന് അത്തരമൊരു താരതമ്യാന്വേഷണത്തിന് ബാധ്യത ഉണ്ടായിരുന്നില്ലെ ?
സപ്റ്റംബര്‍ മാസത്തിലാണ് ബ്രിക്‌സ് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്‍ഡ്യന്‍ ഡെലിഗേഷനില്‍ അംഗമായി കേരള തദ്ദേശ മന്ത്രി റഷ്യയിലെ ബോഷ്‌കോട്ടോസ്താനിലേക്ക് പോയത് . നാല് ദിവസം നീണ്ടു നിന്ന യാത്രയായിരുന്നു അത് . യാത്രക്ക് മുമ്പ് റോമിംഗ് സൗകര്യം ഔദ്യോഗിക ഫോണില്‍ ലഭ്യമാക്കിയിരുന്നു . ഞാന്‍ മാത്രമായിരുന്നു കേരളത്തില്‍ നിന്നും പോയിരുന്നത് . ഉദ്യോഗസ്ഥരായി ആരും ഉണ്ടായിരുന്നില്ല . ഇംഗ്ലിഷ് വളരെ അപൂര്‍വ്വം ആളുകള്‍ക്കേ ആ നാട്ടില്‍ അറിയൂ . സമ്മേളന സംബന്ധമായ കാര്യങ്ങള്‍ക്ക് ഒന്നുകില്‍ റഷ്യയിലെ ഇന്‍ഡ്യന്‍ എംബസി ഉദ്യോഗസ്ഥനേയോ അതല്ലെങ്കില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായ റഷ്യക്കാരനേയോ ഇടക്ക് വിളിക്കേണ്ടിയിരുന്നു . മന്ത്രി എന്ന നിലയില്‍ തിരുവനന്തപുരത്തെ ഓഫീസുമായി രാവിലെയും വൈകുന്നേരവും ഔദ്യോഗിക കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും വിളിക്കേണ്ടതുണ്ടായിരന്നു.
ഞാനിതുവരെ ഗള്‍ഫ് രാജ്യങ്ങളിലും മലേഷ്യയിലും മാത്രമാണ് സന്ദര്‍ശനം നടത്തിയിട്ടുള്ളത് . അവിടെ നിന്നൊക്കെയുള്ള റോമിംഗ് ചാര്‍ജും ഏകദേശം വശമുണ്ടായിരുന്നു . അതില്‍ നിന്ന് കുറച്ചധികമേ റഷ്യയില്‍ നിന്ന് വിളിക്കുമ്പോഴും നാട്ടില്‍ നിന്നുമുള്ള ഇന്‍കമിംഗ് കാളുകള്‍ സ്വീകരിക്കുമ്പോഴും വരൂ എന്നായിരുന്നു എന്റെ ധാരണ . ബില്ല് കിട്ടിയപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് . തുടര്‍ന്ന് BSNL ഉദ്യോഗസ്ഥനെ വിളിച്ച് തിരക്കിയപ്പോഴാണ് ബോഷ്‌കോട്ടോസ്താനില്‍ നിന്നുള്ള റോമിംഗ് നിരക്കിലെ ഭീമാകാരത മനസ്സിലായത് .
വാര്‍ത്ത കൊടുത്ത ലേഖകന്‍ തൊട്ട് മുമ്പത്തെ മാസത്തെയും ശേഷമുള്ള മാസത്തെയും ടെലഫോണ്‍ ബില്ലുകള്‍ പരിശോധിച്ചിരുന്നെങ്കില്‍ കുറച്ച് മണിക്കൂറുകളെങ്കിലും അകാരണമായി ഒരു പൊതു പ്രവര്‍ത്തകനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ഒഴിവാക്കാമായിരുന്നു .
RECENT NEWS

യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് മുന്‍ സീനിയര്‍ മാനേജര്‍ രഘുനാഥ് അന്തരിച്ചു
മലപ്പുറം: ഡി പി ഒ റോഡിലെ അശ്വതിയില്‍ ബി രഘുനാഥ്( 64) നിര്യാതനായി. യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് കമ്പനിയിലെ റിട്ട. സീനിയര്‍ മാനേജറാണ്. പരേതരായ കെ സി ബലരാമന് തമ്പാന്റെയും കെ വി പി കനകവല്ലി ടീച്ചറുടെയും പുത്രനാണ. ്ഭാര്യ: റീജ (സ്റ്റാര്‍ ഹെല്‍ത്ത് [...]