മന്ത്രി കെടി ജലീലിന്റെ ഒരു മാസത്തെ ഫോണ്‍ ബില്‍ അരലക്ഷത്തിന് മുകളില്‍

മന്ത്രി കെടി ജലീലിന്റെ ഒരു മാസത്തെ ഫോണ്‍ ബില്‍ അരലക്ഷത്തിന് മുകളില്‍

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനായി ഒരു മാസത്തെ ഫോണ്‍ബില്‍ ഇനത്തില്‍ സര്‍ക്കാര്‍ അടച്ചത് 53,310. പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം മന്ത്രിമാരെല്ലാവരും കൂടെ വിളിച്ചത് 1,03,252 രൂപക്കാണ്. 446 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മൂന്ന് മാസത്തേക്ക് പരിധിയില്ലാതെ വിളിക്കാമെന്നിരിക്കെയാണ് സര്‍ക്കാര്‍ ഇത്രയും തുക ചെലവഴിച്ചത്. മന്ത്രിമാരുടെ ധൂര്‍ത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്.

സെപ്തംബര്‍ മാസത്തില്‍ മന്ത്രി ഏ.കെ ബാലന്റെ തുക 29,253 രൂപയാണ്. ഒക്ടോബറില്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലക്ക് 5161 രൂപയാണ് ബില്ല് വന്നത്. മന്ത്രികടകം പള്ളി സുരേന്ദ്രന്റെ ബില്ല് 4167രൂപയാണ്. അരലക്ഷത്തിലധികം രൂപ ചെലവഴിച്ചവര്‍ക്കിടയില്‍ വേറിട്ട് നില്‍ക്കുന്ന മന്ത്രിമാരുമുണ്ട്. മന്ത്രിമാരായ കെ.കെ ശൈലജ, ഇ.ചന്ദ്രശേഖരന്‍,ടി.പി രാമകൃഷ്ണന്‍, പി.തിലോത്തമന്‍,രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എസ് സുനില്‍കുമാര്‍, ഏ.സി മൊയ്തീന്‍, കെ.രാജു എന്നിവരുടെ ഫോണ്‍ബില്ലുകള്‍ വെറും 625 രൂപ മാത്രമാണ് ആയിട്ടുള്ളത്.

Sharing is caring!