മുസ്ലിം സമുദായത്തില്‍ സ്വാധീനം വര്‍ധിക്കുന്നതായി സിപിഎം വിലയിരുത്തല്‍
മലപ്പുറം: ജില്ലയിലെ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിക്കുന്നതായി സിപിഎം വിലയിരുത്തല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നടത്തിയ മുന്നേറ്റം ഇതിന്റെ തെളിവായി നേതാക്കള്‍ പറയുന്നു. കഴിഞ്ഞ രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞതായി നേതാക്കള്‍ പറയുന്നു.
മുസ്ലിം സമുദായത്തില്‍ നിന്നുള്ള പാര്‍ട്ടി അംഗങ്ങളില്‍ കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനിടെ നാല് ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 2015 ല്‍ 34 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 38 ശതമാനമായതായി പാര്‍ട്ടി പറയുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കാന്‍ കാരണമായത് ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വധീനമാണ്. എസ്എഫ്ഐക്ക് മുന്നേറ്റമുണ്ടാവാന്‍ കാരണവും ഇതിന്റെ തെളിവായി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
ജില്ലയില്‍ പൊതുവിലും പാര്‍ട്ടിക്ക് സ്വധീനം വര്‍ധിക്കുന്നതായി പാര്‍ട്ടി വിലയിരുത്തുന്നു. യുവജനങ്ങള്‍ക്കിടയിലും വനിതകള്‍ക്കിടയിലും സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി രേഖകള്‍ പറയുന്നു.
RECENT NEWS
ജില്ലയിൽ നാളെ റെഡ് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് നിർദേശം
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം