തിരൂര്‍ ബിബിന്‍ വധം: കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി അറസ്റ്റില്‍

തിരൂര്‍: ഫൈസല്‍ വധക്കേസ് പ്രതിയും ആര്.എസ്.എസ് പ്രവര്‍ത്തകനുമായ ബിബിനെ കൊലപ്പെടുത്തിയ കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തിന് ശേഷം കര്‍ണാടകയിലെ ഹുഗ്ലിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ പൊലിസ് പിന്തുടരുന്നത് അറിഞ്ഞ് മുങ്ങിയപ്പോള്‍ പിടിക്കപ്പെടുകയായിരുന്നു. അരീക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ടാണ് കേസിലെ മുഖ്യപ്രതിയെ അറസ്റ്റുചെയ്തതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൃത്യം നിര്‍വ്വഹിച്ച ആറംഗ സംഘത്തില്‍ ഒരാളായ പ്രതിയെ കൊലപാതകം നടന്ന ബി.പി അങ്ങാടിയ്ക്ക് സമീപം പുളിഞ്ചോട്ടിലെത്തിച്ച് തിരൂര്‍ സി.ഐ എം.കെ ഷാജിയുടെ നേത്യത്വത്തില്‍ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇതോടെ കേസില്‍ ആകെ 15 പേരാണ് പിടിയിലായത്. ഇനി ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് സി.ഐ പറഞ്ഞു. തിരിച്ചറിയല്‍ പരേഡ് നടത്താനുള്ളതിനാല്‍ പൊലിസ് പ്രതിയുടെ പേരുവിവരങ്ങളും മറ്റ് വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]