നയന്‍സ് ഫുടബോളിലും മലപ്പുറം പെരുമ

ജയ്പൂര്‍: ഇലവന്‍സിനും സെവന്‍സിലും മാത്രമല്ല നയന്‍സിലും ഫുട്‌ബോള്‍ രാജാക്കന്‍മാര്‍ മലപ്പുറത്തെ താരങ്ങള്‍ തന്നെ. രാജസ്ഥാനില്‍ സമാപിച്ച ദേശീയ ജൂനിയര്‍ നയന്‍സ് ഫുട്‌ബോളില്‍ ജേതാക്കളായ കേരള ടീമില്‍ ജില്ലയില്‍ നിന്നുള്ള 10 പേരാണുള്ളത്. 14 അംഗ ടീമില്‍ ആലപ്പുഴ, കണ്ണൂര്‍, പാലക്കാട് ജില്ലക്കാരുമുണ്ടായിരുന്നു.

ആതിഥേയരായ രാജസ്ഥാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരളം ജേതാക്കളായത്. ദല്‍ഹിയെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. നയന്‍ എ സൈഡ് ഫുട്‌ബോള്‍ ഫെഡറേഷനാണ് മത്സരത്തിന്റെ സംഘാടകര്‍. ക്യാപ്റ്റനടക്കം ടീമിലെ ആറ് പേര്‍ കോട്ടക്കല്‍ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ്. എം മുഹമ്മദ് റാഷിദ്, കെപി ഫര്‍സീന്‍, യു മുഹമ്മദ് ഹാഷിം, കെ മഹ്‌റൂഫ് ഇഹ്‌സാന്‍, മുഹമ്മദ് ഫാസില്‍, സി സൈനുല്‍ ആബിദ് എന്നിവരാണ് കോട്ടക്കലില്‍ നിന്നുള്ളവര്‍.

ചങ്കുവട്ടി സ്വദേശികളായ എം മുഹമ്മദ് അസ്‌ലം ബിന്‍ സാലിഹ്, മുഹമ്മദ് ബിഷാര്‍, കാടാമ്പുഴ സ്വദേശി സി നിഹാദ്, കുറ്റിപ്പാല സ്വദേശി പി ആദില്‍ മുബാറക് എന്നിവരാണ് മറ്റു മലപ്പുറത്തുകാര്‍. ചാപ്പനങ്ങാടി സ്വദേശി ചെറുകാട്ടില്‍ ഷഫീഖ് പരിശീലകനും ചെമ്മങ്കടവ് സ്വദേശി മുഹമ്മദ് മുസ്തഫ മാനേജരുമായ ടീമാണ് കിരീടം നേട്ടം സ്വന്തമാക്കിയത്‌

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *