മര്‍കസ് സമ്മേളനം; ലീഗ് നേതാക്കളെ ക്ഷണിച്ചെങ്കിലും ഉറപ്പ് നല്‍കിയില്ലെന്ന് കാന്തപുരം

മര്‍കസ് സമ്മേളനം; ലീഗ് നേതാക്കളെ ക്ഷണിച്ചെങ്കിലും ഉറപ്പ് നല്‍കിയില്ലെന്ന് കാന്തപുരം

കോഴിക്കോട്: മര്‍കസ് സ്ഥാപനങ്ങളുടെ വാര്‍ഷിക സമ്മേളനത്തില്‍ ലീഗ് നേതാക്കള്‍ പങ്കെടുക്കില്ല. മുസ്‌ലിം ലീഗ് നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കുമെന്ന് ഉറപ് നല്‍കിയില്ലെന്ന് കാന്തപുരം എപി അബൂബക്കല്‍ മുസ്‌ലിയാര്‍ പറഞ്ഞു. ജനുവരി നാല് മുതല്‍ ഏഴ് വരെയാണ് വാര്‍ഷിക സമ്മേളനം നടക്കുന്നത്. മുസ്‌ലിം ലീഗ് ഒഴികെയുള്ള മറ്റു മുഖ്യധാരാ സംഘടനകളുടെ നേതാക്കന്‍മാരെല്ലാം സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ലീഗ് നേതാക്കളെ ക്ഷണിച്ചിരുന്നെന്നും എന്നാല്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഉറപ്പ് നല്‍കാത്തതിനാലാണ് പ്രോഗ്രാം നോട്ടീസില്‍ നിന്നും പേര് ഒഴിവാക്കിയതെന്നും മര്‍ക്കസ് അധികൃതര്‍ പറഞ്ഞു. അവരെ പ്രത്യേകമായി മാറ്റി നിര്‍ത്തിയിട്ടില്ലെന്നും, വരുമെന്നും വരില്ലെന്നും പറഞ്ഞിട്ടില്ല, ആലോചിക്കാമെന്നാണ് പറഞ്ഞത്. ചോദ്യത്തിന് മറുപടിയായി കാന്തപുരം പറഞ്ഞു.

വാര്‍ഷികത്തിന്റെ മുന്നോടിയായ ദേശീയോദ്ഗ്രഥന സമ്മേളനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജനുവരി നാലിന് ആരംഭിക്കുന്ന സമ്മേളനം ഡോ. യുസ്‌രി മുഹമ്മദ് മലേഷ്യ ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Sharing is caring!