ബഹുഭാര്യാത്വത്തെ ഖുര്‍ആനിക ദര്‍ശനത്തെ കൂട്ടുപിടിച്ച് ന്യായീകരിക്കുന്നവര്‍ക്കെതിരെ ച്ച് പൊന്നാനി എം.ഇ.എസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി

മലപ്പുറം: ഇസ്ലാമിലെ ബഹുഭാര്യാത്വത്തെ ഖുര്‍ആനിക ദര്‍ശനത്തെ കൂട്ടുപിടിച്ച് ന്യായീകരിക്കുന്നവര്‍ക്ക് എതിരെ ആഞ്ഞടിച്ച് പൊന്നാനി എം.ഇ.എസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അമീറ ഐഷാ ബീഗം വീണ്ടും.
സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ നിരന്തരം തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍മീഡയയിലൂടെ പ്രകടിപ്പിക്കുന്ന ഈ അധ്യാപികക്കെതിരെ നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ അക്രമണമുണ്ടായിരുന്നു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അമീറ ‘ബഹുഭാര്യാത്വവും നികാഹ് ഹലാലായും നിരോധിക്കാന്‍ മുസ്ലിം സ്ത്രീകള്‍ കോടതിയിലേക്ക്’ എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഈ വിഷയത്തിലെ തന്റെ അഭിപ്രായവുമായി രംഗത്തെത്തിയത്. മുസ്ലിം സ്ത്രീകളുടെ യഥാര്‍ത്ഥ ജീവിത അവസ്ഥകള്‍ മനസിലാക്കാതെ പിതൃവാഴ്ചയുടെ ഗോപുരത്തില്‍ ഇരുന്നു വളച്ചൊടിച്ച ന്യായീകരണങ്ങളും മത വിധികളുമായി വന്നിരുന്ന അഭിനവ കാവലാളന്മാര് കേള്‍ക്കേണ്ട വാര്‍ത്തയാണ് ഇതെന്ന് അമീറ കുറിക്കുന്നു.
ബഹുഭാര്യത്വം അനുവദിച്ചു നല്‍കിയില്ലെങ്കില്‍ മുസ്ലിം പുരുഷന്മാര് സന്മാര്ഗത്തില് നിന്ന് വ്യതിചലിച്ചു പോകുമെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ച മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡും സ്ത്രീയുടെ ആര്‍ത്തവകാലത്തു പുരുഷന് ശാരീരികേച്ഛകള്‍ നിയന്ത്രിക്കാനാകാത്തതു കൊണ്ട് വേറെ പെണ്ണ് കെട്ടാമെന്നു മതവിധിയുണ്ടെന്നും അതിനെതിരെ വരുന്ന ഏതു നിയമത്തെയും പല്ലും നഖവും ഉപയോഗിച്ചു ചെറുക്കുമെന്നും പറഞ്ഞ ഒരു ഉസ്താദുംഭര്ത്താവു കൊണ്ട് വരുന്ന രണ്ടാം ഭാര്യയുടെ കാലടിയിലാണ് (മാതാവിന്റെ കാലടിയില്‍ അല്ല) ഭര്‍ത്താവിനുംആദ്യ ഭാര്യക്കും കൂടെയുള്ള സ്വര്‍ഗം എന്ന് മൈക്കിന് മുന്നില്‍ ഛര്‍ദിച്ചു കൊണ്ടിരിക്കുന്ന ഒരു മനോരോഗിയും. എല്ലാവരും ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ?
നിങ്ങളെ പോലെയുള്ളവരുടെ ജല്പനങ്ങളില് നിന്ന് മതത്തെ അറിയുന്നവര്‍ ആണ് നാല് കെട്ടുകാരന്റെ മതമാണ് ഇസ്ലാം എന്ന് പറയുന്നത്. നിങ്ങളുടെ വിവരമില്ലായ്മ ഏറ്റുപിടിക്കുന്നവരാണ് ഞങ്ങള്‍ക്ക് നാലുകെട്ടാം എന്ന് വീമ്ബിളക്കി നടക്കുന്നവര്‍. പുരുഷന്റെ ലൈംഗികേച്ഛയുടെ പൂര്‍ത്തീകരണത്തിനായുള്ള ഒരു ഉപാധിയായി അല്ല ബഹുഭാര്യാത്വത്തെ ഖുര്‍ആന്‍ അനുവദനീയമാക്കിയത് എന്ന് അറിയുമ്ബോള്‍ തന്നെ ബഹുഭാര്യാത്വം നിഷേധിച്ചാല്‍ അത് വഴിവിട്ട ലൈംഗികതയെ പ്രോത്സാഹിപ്പിക്കുമെന്ന് സമര്‍ത്ഥിക്കുന്നത് ഇസ്ലാം ബഹുഭാര്യത്വം അനുവദനീയമാക്കിയതിന്റ പിന്നിലെ ഉദ്ദേശ്യശുദ്ധിയെ പരിഹസിക്കലാണ്. തന്റെ ശാരീരിക ആവശ്യങ്ങളെ ഒട്ടും നിയന്ത്രിക്കാന്‍ കഴിയാത്തവനാണ് മുസ്ലിം പുരുഷന് എന്നും കൂടുതല്‍ ഭാര്യമാരെ ഉണ്ടാക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഉടനെ വ്യഭിചരിക്കാന്‍ പോകും മുസ്ലിം പുരുഷന് എന്നും പറയാതെ പറഞ്ഞു വെക്കുന്നത് എന്തിനാണ്? എന്നും എന്നും അമീറ ചോദിക്കുന്നു.
അമീറ ഐഷാ ബീഗത്തിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം താഴേ…
ബഹുഭാര്യാത്വവും നികാഹ് ഹലാലായും നിരോധിക്കാന്‍ മുസ്ലിം സ്ത്രീകള്‍ കോടതിയിലേക്ക്.
മുസ്ലിം സ്ത്രീകളുടെ യഥാര്‍ത്ഥ ജീവിത അവസ്ഥകള്‍ മനസിലാക്കാതെ പിതൃവാഴ്ചയുടെ ഗോപുരത്തില്‍ ഇരുന്നു വളച്ചൊടിച്ച ന്യായീകരണങ്ങളും മത വിധികളുമായി വന്നിരുന്ന അഭിനവ കാവലാളന്മാര് കേള്‍ക്കേണ്ട വാര്‍ത്ത.
ബഹുഭാര്യത്വം അനുവദിച്ചു നല്‍കിയില്ലെങ്കില്‍ മുസ്ലിം പുരുഷന്മാര് സന്മാര്ഗത്തില് നിന്ന് വ്യതിചലിച്ചു പോകുമെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ച മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡും സ്ത്രീയുടെ ആര്‍ത്തവകാലത്തു പുരുഷന് ശാരീരികേച്ഛകള്‍ നിയന്ത്രിക്കാനാകാത്തതു കൊണ്ട് വേറെ പെണ്ണ് കെട്ടാമെന്നു മതവിധിയുണ്ടെന്നും അതിനെതിരെ വരുന്ന ഏതു നിയമത്തെയും പല്ലും നഖവും ഉപയോഗിച്ചു ചെറുക്കുമെന്നും പറഞ്ഞ ഒരു ഉസ്താദും
ഭര്‍ത്താവു കൊണ്ട് വരുന്ന രണ്ടാം ഭാര്യയുടെ കാലടിയിലാണ് (മാതാവിന്റെ കാലടിയില്‍ അല്ല) ഭര്‍ത്താവിനുംആദ്യ ഭാര്യക്കും കൂടെയുള്ള സ്വര്‍ഗം എന്ന് മൈക്കിന് മുന്നില്‍ ഛര്‍ദിച്ചു കൊണ്ടിരിക്കുന്ന ഒരു മനോരോഗിയും
എല്ലാവരും ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ?
നിങ്ങളെ പോലെയുള്ളവരുടെ ജല്പനങ്ങളില് നിന്ന് മതത്തെ അറിയുന്നവര്‍ ആണ് നാല് കെട്ടുകാരന്റെ മതമാണ് ഇസ്ലാം എന്ന് പറയുന്നത്. നിങ്ങളുടെ വിവരമില്ലായ്മ ഏറ്റുപിടിക്കുന്നവരാണ് ഞങ്ങള്ക് നാലുകെട്ടാം എന്ന് വീമ്ബിളക്കി നടക്കുന്നവര്‍.
പുരുഷന്റെ ലൈംഗികേച്ഛയുടെ പൂര്‍ത്തീകരണത്തിനായുള്ള ഒരു ഉപാധിയായി അല്ല ബഹുഭാര്യാത്വത്തെ ഖുര്‍ആന്‍ അനുവദനീയമാക്കിയത് എന്ന് അറിയുമ്ബോള്‍ തന്നെ ബഹുഭാര്യാത്വം നിഷേധിച്ചാല്‍ അത് വഴിവിട്ട ലൈംഗികതയെ പ്രോത്സാഹിപ്പിക്കുമെന്ന് സമര്‍ത്ഥിക്കുന്നത് ഇസ്ലാം ബഹുഭാര്യത്വം അനുവദനീയമാക്കിയതിന്റ പിന്നിലെ ഉദ്ദേശ്യശുദ്ധിയെ പരിഹസിക്കലാണ്. തന്റെ ശാരീരിക ആവശ്യങ്ങളെ ഒട്ടും നിയന്ത്രിക്കാന്‍ കഴിയാത്തവനാണ് മുസ്ലിം പുരുഷന് എന്നും കൂടുതല്‍ ഭാര്യമാരെ ഉണ്ടാക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഉടനെ വ്യഭിചരിക്കാന്‍ പോകും മുസ്ലിം പുരുഷന് എന്നും പറയാതെ പറഞ്ഞു വെക്കുന്നത് എന്തിനാണ്?
മത സ്വാതന്ത്ര്യത്തില്‍ കോടതിയും ഭരണകൂടവും കൈകടത്തുന്നു എന്നൊക്കെ കരഞ്ഞു കൊണ്ടിരിക്കുന്നവരെ. എത്രയോ കാലമായി ഇവിടത്തെ മുസ്ലിം സ്ത്രീ സംഘടനകള്‍ പറയുന്നുണ്ട് വിവാഹ സമയത്ത് തന്നെ സ്ട്രീകള്‍ക്കു തന്റെ ഭര്‍ത്താവ് വേറെ വിവാഹം കഴിക്കരുതെന്നും കഴിച്ചാല്‍ തന്നെ അവള്‍ക്ക് വിവാഹ മോചനത്തിന് സ്വാതന്ത്ര്യം കൊടുക്കുന്നതുമായ വ്യവസ്ഥകള്‍ വെക്കാന്‍ കഴിയുന്നതുമായ ഒരു നികാഹ് നാമ നിലവില്‍ വന്നാല്‍ തന്നെ അവര്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പ്രതിവിധിയാകും എന്ന്. ഖുര്‍ആന്‍ അനുവദിച്ച സാഹചര്യങ്ങള്‍ അവഗണിച്ചു കൊണ്ട് ബഹുഭാര്യത്വം പ്രയോഗത്തില്‍ ലംഘിക്കുന്നത് തടയാന്‍ അത് സഹായിക്കും.ഇനി ഇസ്ലാം സ്ത്രീക്ക് അങ്ങിനെ കരാര്‍ വെക്കാന്‍ അവകാശം നല്കുന്നുണ്ടോ എന്ന് സംശയിക്കുന്നവരുടെ അറിവിലേക്ക്. ഉണ്ട്.ഒരിക്കല്‍ ഖലീഫ അലി അബൂജാഹിലിന്റെ മകളെ വിവാഹം കഴിക്കാന്‍ പോകുന്നു എന്നറിഞ്ഞു ഫാത്തിമ ബീവി നബിയുടെ അടുക്കല്‍ പരാതിയുമായി ചെന്നു.എന്നാല്‍ എന്റെ അംശമായ ഫാത്തിമയെ വേദനിപ്പിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് നബി പറഞ്ഞത് കേട്ട് അലി ആ വിവാഹ ആലോചന ഉപേക്ഷിച്ചു.
അപ്പോള്‍ പുരുഷന് വേറെ വിവാഹം കഴിക്കുമ്ബോള്‍ പരാതി പറയാന്‍ സ്ത്രീക്കും അത് തടയാന്‍ അവളുടെ വലിയ്യിനും അവകാശമുണ്ടെന്ന് വ്യക്തം. എന്നാല്‍ ഇവിടെയും മുട്ട് ന്യായമായി വരുന്നവര്‍ ഉണ്ട്.അബൂ ജാഹിലിന്റെ മകള്‍ ആയത് കൊണ്ട് ആയിരുന്നു എതിര്‍പ്പെന്ന്. അവരുടെ അറിവിലേക്കായി പറയട്ടെ. അബൂ സുഫ്യാന്റെ മകള്‍ ഉമ്മു ഹബീബ നബിയുടെ ഭാര്യ ആയിരുന്നു.അബൂ ലഹബിന്റെ രണ്ടു മക്കള്‍ ആയിരുന്നു നബിയുടെ മക്കളായ റുഖിയയെയും ഉമ്മു കുല്സുവിനെയും വിവാഹം ചെയ്തിരുന്നത്. നബിയല്ല അവരുടെ മൊഴി ആവശ്യപ്പെട്ടത്.പിന്നെ മറ്റൊരു ശത്രുവായ റബീഇന്റെ മകന് അബുല്‍ ആസ് ആണ് മറ്റൊരു മകളായ സൈനബിനെ വിവാഹം ചെയ്തിരുന്നത്. ഇതില്‍ നിന്ന് മനസിലാക്കാം ശത്രുതയുടെ വിഷയമല്ല മറിച്ച് പെണ്ണിന്റെ ഹൃദയ വേദനയാണ് ഇവിടെ കണക്കിലെടുക്കപ്പെട്ടത് എന്ന്.
.ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഖുര്‍ആനിക ദര്‍ശനത്തെ പ്രതിക്കൂട്ടില്‍ വെക്കുന്ന രീതിയില്‍ സ്വന്തം പെണ്ണ് കെട്ടല്‍ മോഹത്തെ സാക്ഷാത്കരിക്കുകയല്ല’പണ്ഡിതര്‍’ ചെയ്യേണ്ടത്. പകരം ഇന്നത്തെ സ്ത്രീകളുടെ നന്മയും സന്തോഷവും കൂടെ ഉറപ്പു വരുത്തുന്ന രീതിയില്‍ നബി ചര്യകള്‍ വ്യാഖ്യാനിക്കുകയാണ് വേണ്ടത്. പെണ്ണ് കെട്ടാന്‍ അവാകാശമുണ്ടെന്ന കഥയല്ലാതെ സ്ത്രീയെ സഹായിക്കുന്ന രീതിയില്‍ ഉള്ള ചരിത്ര സംഭവങ്ങളൊന്നും ആരും സ്ത്രീക്ക് പറഞ്ഞു കൊടുക്കുന്നില്ല. ഒരു മത പ്രഭാഷണ വേളയിലും സ്ത്രീ പക്ഷ വ്യാഖ്യാനങ്ങള്‍ വരുന്നുമില്ല. പകരം നാല് കെട്ടല്‍ കഥ മാത്രം പറഞ്ഞു പഠിപ്പിക്കുമ്ബോള്‍ ആണ് ഭാര്യയെയും മക്കളെയും കുറിച്ചു ആലോചിക്കാതെ ധാര്‍ഷ്ട്യം കാണിച്ചു വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. ബഹുഭാര്യാത്വം നാണക്കേടായി എടുക്കുന്ന ഒരു സമൂഹത്തില്‍ സ്വന്തം കുടുംബം നേരിടാന്‍ പോകുന്ന അവഹേളനവും മറ്റു അനുബന്ധ പ്രശ്നങ്ങളും( മക്കള്‍ തമ്മില്‍ ഉടലെടുക്കാന്‍ ഇടയുള്ള സ്പര്‍ധയും സ്വത്ത് തര്‍ക്കവും ഉള്‍പ്പെടെ) ഓര്‍ക്കാതിരിക്കാന്‍ പാകത്തില്‍ പുരുഷന്മാരെ വഴി തെറ്റിക്കുന്നത് ശരിയാണോ എന്ന് ആലോചിക്കേണ്ടതില്ലേ?
ഇന്നത്തെ സ്ത്രീകള്‍ നിരക്ഷരരല്ല. മതവും ഭരണ ഘടനയും തങ്ങള്‍ക്ക് നല്കിയ അധികാരത്തെയും അവകാശങ്ങളെയും കുറിച്ച ബോധവതികളാണവര്‍.മതത്തെ തെറ്റായും സ്വന്തം താല്പര്യങ്ങള്ക്കു അനുസൃതമായും ഇനിയും വ്യാഖ്യാനം ചെയ്ത് ഈ ചൂഷണം തുടര്‍ന്നാല്‍ ഖുര്‍ആനും ശരീഅത്തും ഉയര്‍ത്തിക്കാട്ടി തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി മുസ്ലിം സ്ത്രീകള്‍ കോടതി കയറുക തന്നെ ചെയ്യും. ഭരണ ഘടന സ്വന്തം മത വിശ്വാസത്തെ മുറുകെ പിടിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നത് മുസ്ലിം പുരുഷന്മാര്ക്ക് മാത്രമല്ല സ്ത്രീകള്‍ക്ക് കൂടിയാണത്രെ! വ്യക്തി നിയമത്തിനു നേരെയുള്ള ഏത് കടന്നു കയറ്റവും പ്രതിരോധിക്കല്‍ മാത്രമാണ് തങ്ങളുടെ കടമ എന്ന് തെറ്റിദ്ധരിച്ചു സമുദായത്തില്‍ നിന്ന് തന്നെ ഉയരുന്ന ശബ്ദങ്ങളെ അവഗണിക്കുന്നത് സമുദായത്തിനു ഗുണം ചെയ്യില്ല. ബഹുഭാര്യാത്വവും മുത്തലാഖും ഉയര്‍ത്തി കാട്ടിയാണ് മുസ്ലിം സ്ത്രീകളുടെ കണ്ണീര് തുടയ്ക്കാന്‍ എന്ന വ്യാജേന സംഘ പരി.വാര് ആര്.എസ്. എസ് ശക്തികള്‍ പൊതു സിവില്‍ കോഡ് ചര്‍ച്ച വിഷയമാക്കുന്നത്. അതിനു തടയിടാനായെങ്കിലും ഒരു വീണ്ടു വിചാരം നടത്തേണ്ടതുണ്ട്.
അതിനു മെനക്കെടാതെ, മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പല സംഘടനകളും മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പോലും മുഖവിലക്കെടുക്കാതെ,ബി ജെ പി ആര് എസ് എസ് സംഘ പരിവാര്‍ ശക്തികള്‍ ഞങ്ങളുടെ മത സ്വാതന്ത്ര്യത്തില്‍ കൈ കടുത്തുന്നെ എന്ന് വിലപിക്കാനും ശരീഅത് സംരക്ഷണ ജാഥ നടത്താനും ഒപ്പു ശേഖരണം നടത്താനും എല്ലാം പോകുന്നതും ആരെ ബോധിപ്പിക്കാനാണ്.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]