ആശയപരമായ വിയോജിപ്പ് കൂട്ടായ്മയ്ക്ക് ഭീഷണിയാവരുത്: ഇ.ടി. മുഹമ്മദ് ബഷീര്‍

ആശയപരമായ വിയോജിപ്പ്  കൂട്ടായ്മയ്ക്ക് ഭീഷണിയാവരുത്:  ഇ.ടി. മുഹമ്മദ് ബഷീര്‍

തിരുരങ്ങാടി : ആശയങ്ങളുടെ പേരില്‍ പരസ്പരം കലഹിക്കുന്നത് ആത്മഹത്യാപരമാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. മുജാഹിദ് സമ്മേളനത്തില്‍ ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരുദ്ധമായ ആശയങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ കലഹിച്ച് കാലംകഴിക്കരുത്. സമുദായത്തിന്റെ കൂട്ടായ്മക്ക് കളങ്കമാവുന്ന തരത്തില്‍ ആശയപരമായ വിയോജിപ്പുകള്‍ വെച്ചുപുലര്‍ത്തുന്നത് നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു.

സങ്കീര്‍ണമായ കാലഘട്ടത്തിലൂടെയാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. ഇത് തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. കലുഷിതമായ സാഹചര്യത്തില്‍ സാമുദായിക ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികളായ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് ഇ.ടി. പറഞ്ഞു. വിദ്യാഭ്യാസ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ സംഭാവനകള്‍ വിലകുറച്ചുകാണാനുള്ള ശ്രമം അപലപനീയമാണ്. ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെ സ്‌നേഹത്തിന്റെ പ്രതിരോധം തീര്‍ക്കാന്‍ സമൂഹം തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

Sharing is caring!