മുത്വലാഖ് ബില്ല്: കേന്ദ്രത്തിന്റേത് പകപോക്കല്‍ നിലപാട് കുഞ്ഞാലിക്കുട്ടി

തിരുരങ്ങാടി : മുത്വലാഖ് ബില്ല് അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ നിലപാടാണ് തുടരുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സമുദായത്തെ ടാര്‍ജ്ജറ്റ് ചെയ്യുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. അനഭിലഷണീയമായ ശൈലിയാണ് കേന്ദ്രം തുടരുന്നത്. വികലമായ വീക്ഷണമുള്ള കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ, ദലിത് ജനവിഭാഗങ്ങളെ കുറ്റക്കാരായി കാണുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് മുജാഹിദ് പ്രസ്ഥാനത്തിന്റേത്. കേരളത്തിലെ മതവിദ്യാഭ്യാസ പുരോഗതിക്ക് പിന്നില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ശക്തമായ സ്വാധീനമുണ്ട്. വക്കം മൗലവിയുടെയും പി. സീതിഹാജിയുടെയും കെ.എം. മൗലവിയുടെയും പാത പിന്തുടരുന്ന മുജാഹിദ് പ്രസ്ഥാനം കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന് നേതൃത്വം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. മുജാഹിദ് സമ്മേളനത്തിന്റെ വേദിയും സദസ്സും പ്രബുദ്ധവും സമ്പുഷ്ടവുമാണ്. സഹിഷ്ണുതയുടെ സന്ദേശമുയര്‍ത്തി ജനലക്ഷങ്ങളെ അണിനിരത്തുക വഴി മുജാഹിദ് പ്രസ്ഥാനം ചരിത്രത്തില്‍ തുല്യതയില്ലാത്ത അദ്ധ്യായം രചിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
RECENT NEWS

പരപ്പനങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ ഡ്രൈവർ മരിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി (ചെറിയ ബാവ [...]