ഐസോള് എഫ് സിക്ക് മുന്നിലും തലകുനിച്ച് ഗോകുലം കേരള എഫ് സി

മലപ്പുറം: തങ്ങളുടെ ആദ്യ സീസണ് വിജയത്തോടെ അവസാനിപ്പിക്കാമെന്ന ഗോകുലം കേരള എഫ് സിയുടെ മോഹങ്ങള്ക്ക് തിരിച്ചടി. പുതവര്ഷ തലേന്ന് കോഴിക്കോട് നടന്ന ഐ ലീഗ് മല്സരത്തില് ഐസോള് എഫ് സി എതിരില്ലാത്ത രണ്ടു ഗോളുകള്ക്കാണ് മലപ്പുറം ടീമിനെ തോല്പിച്ചത്. ഐ ലീഗിലെ തങ്ങളുടെ ആദ്യ വര്ഷത്തില് ഒരു ജയം മാത്രമാണ് ഗോകുലം എഫ് സിക്ക് നേടാനായത്.
കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില് ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു നിലവിലെ ചാംപ്യന്മാരെ ഗോകുലം എഫ് സി നേരിട്ടത്. കളിയുടെ 45-ാം മിനുറ്റില് ഡാനിയല് അഡോ വഴങ്ങിയ സെല്ഫ് ഗോളിലൂടെ ഐസോള് എഫ് സി മുന്നിലെത്തി. രണ്ടാം പകുതിയുടെ ഏഴാം മിനുറ്റില് റുമേനിയന് താരം ആന്ദ്രെ ലോനെസ്കു നേടിയ ഗോളില് ഐസോള് രണ്ട് ഗോളിന് മുന്നിലെത്തി.
സ്റ്റാര് സ്ട്രൈക്കര് കാമോ ബായി ഇല്ലാതെ ഇറങ്ങിയ ഗോകുലം പ്രതിരോധത്തിലാണ് ഊന്നല് നല്കിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം വരെ പ്രതിരോധം തകരാതെ കാത്ത ഗോകുലത്തിന് അവസാന നിമിഷം കാലിടറി.
നാലു പോയന്റുമായി പത്ത് ടീമുകള് മാറ്റുരക്കുന്ന ഐ ലീഗില് ഒമ്പതാം സ്ഥാനത്താണ് ഇപ്പോള് കേരള എഫ് സി. ജനുവരി ആറിന് മിനര്വ പഞ്ചാബ് എഫ് സിയുമായാണ് ഗോകുലം എഫ് സിയുടെ അടുത്ത മല്സരം.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]