മലപ്പുറത്ത് ഇന്ന് രാത്രി 10മണിക്ക് മുമ്പ് കടയടക്കണമെന്ന് പോലീസ്

മലപ്പുറം: പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി പത്തിനു മുന്‍പ് മലപ്പുറത്തെ എല്ലാകടകളും അടക്കണമെന്നു പോലീസ് അറിയിച്ചു. മലപ്പുറം, വേങ്ങര ഭാഗങ്ങളിലെ എല്ലാ കടകളും അടക്കണമെന്ന് മലപ്പുറം സി.ഐ. എ. പ്രേംജിത്ത് പത്രക്കുറിപ്പിലൂടെ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ ആഘോഷം പാടില്ല. അനുമതി ഇല്ലാതെ ശബ്ദ ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ പോലീസ് നിയമപ്രകാരം കേസെടുക്കും.
പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി പോലീസ്. ഞായറാഴ്ച രാത്രി പത്ത് മണിക്ക് വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അടക്കണം. അല്ലാത്തവക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പെരിന്തല്‍മണ്ണ പോലീസും അറിയിച്ചു.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുത്ത് ആര്‍.ടി.ഒ. യ്ക്ക് കൈമാറും. കൂടാതെ ലൈസന്‍സ് റദ്ദാക്കുന്നതിനായി ആര്‍.ടി.ഒ. യ്ക്ക് സമര്‍പ്പിക്കും.
ഈ ദിവസങ്ങളില്‍ രാത്രി പത്തിന് ശേഷം ഉച്ചഭാഷിണികള്‍ അനുവദനീയമല്ല. ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ പിടിച്ചെടുത്ത് കേരള പോലീസ് ആക്ട് പ്രകാരവും ശബ്ദമലിനീകരണത്തിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരവും കേസെടുക്കും. പുതുവര്‍ഷ പിറവിയില്‍ പ്രത്യേക വാഹനപരിശോധനയും ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]