മദ്രസ അധ്യാപകര്‍ സൈക്കോളജി വിദ്യാഭ്യാസം പഠിച്ചിരിക്കണം: മന്ത്രി കെ.ടി ജലീല്‍

താനൂര്‍: മദ്രസ അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുടെ മനസ്സും അവരുടെ ബുദ്ധിയും അറിയുന്നതിന് സൈക്കോളജി വിദ്യാഭ്യാസം അറിഞ്ഞിരിക്കണമെന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ അഭിപ്രായപ്പെട്ടു. താനൂര്‍ നടക്കാവ് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് മിഫ്ത്താഹുസിബിയാന്‍ മദ്രസയുടെ 50-ാം വാര്‍ഷികത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു. ഉയര്‍ന്ന വിദ്യഭ്യസം പെണ്‍കുട്ടിക്കും നല്‍കി അവരെ ഉന്നത പതവിയില്‍ നില്‍ക്കാന്‍ എല്ലാ രക്ഷിതാക്കളും ശ്രമിക്കണമെന്നും കെ.ടി ജലീല്‍. സി.കെ.ബാവഹാജി അദ്യക്ഷത വഹിച്ചു.വി.പി.ഒ.അസ്‌കര്‍,കുഞ്ഞാമുഫൈസി, റഷീദ് ഫൈസി.എന്നിവര്‍ സംസാരിച്ചു.
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]