മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുക എന്നത് സുന്നത്തിന്റെ ഭാഗം: മുനവറലി തങ്ങള്‍

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുക എന്നത് സുന്നത്തിന്റെ ഭാഗം: മുനവറലി തങ്ങള്‍

മലപ്പുറം: വിവാദങ്ങളില്‍ തൊടാതെ മുജാഹിദ് സമ്മേളന വേദിയില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ പ്രസംഗം. ഇന്ന് നടന്ന സെഷനിലാണ് മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ തങ്ങള്‍ പങ്കെടുത്തത്. മുജാഹിദ് സമ്മേളനത്തിനെതിരെ സമസ്ത വാളെടുത്ത അവസരത്തില്‍ പാണക്കാട് കുടുംബത്തില്‍ നിന്നും പങ്കെടുക്കുന്ന രണ്ടാമനാണ് പാണക്കാട് മുനവറലി തങ്ങള്‍.

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുക എന്നത് സുന്നത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നുവെന്ന് തങ്ങള്‍ പറഞ്ഞു. സംഘടനകളുടെ വിയോജിപ്പുകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടന അംഗങ്ങള്‍ എന്നതിലുപരി നമ്മളെല്ലാവരും മനുഷ്യരാണെന്നും തങ്ങള്‍ പറഞ്ഞു.

മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായ യുവജന സമ്മേളനാണ് തങ്ങള്‍ ഉദ്ഘാടനം ചെയ്തത്. പി കെ ബഷീര്‍ എം എല്‍ എ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എന്നിവരും സമ്മേളനത്തില്‍ സംബന്ധിച്ചു.

പാണക്കാട് മുനവറലി തങ്ങളുടെ പ്രസംഗം ആവേശത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. സമ്മേളനത്തിനെത്താനുണ്ടായ കാരണം അദ്ദേഹം വിശദീകരിച്ചത് നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കപ്പെട്ടു.

Sharing is caring!