പി.ശ്രീരാമകൃഷ്ണനെ വാട്സആപ് ഗ്രൂപ്പ് വഴി അപകീര്ത്തിപ്പെടുത്താന് ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു

പൊന്നാനി: നിയമസഭ സ്പീക്കറും പൊന്നാനി എം.എല്.എയുമായ പി.ശ്രീരാമകൃഷ്ണനെ വാട്സആപ് ഗ്രൂപ്പ് വഴി അപകീര്ത്തിപ്പെടുത്താന് ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. അഴീക്കല് സ്വദേശി കുഞ്ഞിരായിന്കുട്ടിക്കാനകത്ത് അല്അമീന് (32) നെയാണ് പൊന്നാനി എസ്.ഐ കെ.നൗഫല് അറസ്റ്റുചെയ്തത്. ഓഖി ദുരന്തമുണ്ടായ സമയത്ത് ശ്രീരാമകൃഷ്ണന് പൊന്നാനി തീരദേശമേഖല സന്ദര്ശിച്ചില്ലെന്നാരോപിച്ച് സമൂഹമാധ്യമങ്ങള്വഴി അശ്ലീലച്ചുവയുള്ള സംഭാഷണങ്ങള് പ്രചരിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത കേസിലാണ് അല്അമീനെ അറസ്റ്റുചെയ്തത്. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരന് നായര് പൊന്നാനി സി.ഐ സണ്ണി ചാക്കോക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില് ഹാജരാക്കിയ അല്അമീനെ ജാമ്യത്തില് വിട്ടയച്ചു.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.