സമസ്ത നേതാക്കള്ക്ക് മറുപടിയുമായി കെഎം ഷാജി

കൂരിയാട്: മുജാഹിദ് സമ്മേളനത്തില് പങ്കെടുക്കുന്നവര്ക്കെതിരെ വിമര്ശനവുമായി രംഗത്തെത്തിയവര്ക്ക് മറുപടിയുമായി കെഎം ഷാജി എംഎല്എ. മുജാഹിദ് സംസ്ഥാന സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുമയുടെ അടയാളം ദയവ് ചെയത് തല്ലികെടുത്തരുതെന്നും എവിടെയെങ്കിലും പ്രസംഗിച്ചാല് ഇല്ലാതാവുന്നതാണോ ആദര്ശവും നിലപാടുമെന്ന് കെ എംഷാജി എംഎല്എ ചോദിച്ചു. മുസ്ലിം ലീഗിന്റെ കാരുണ്യ പ്രവര്ത്തനങ്ങളെ വിമര്ശിച്ച സമസ്ത നേതാവ് റഹ്മത്തുല്ല ഖാസിമിക്ക് പ്രസംഗത്തില് മറുപടിയും അദ്ദേഹം നല്കി.
ദല്ഹിയില് നല്കുന്നത് കീറതുണിയാണെങ്കിലും കേരളത്തില് നിന്നാണ് ശേഖരിക്കുന്നതെന്നും കേരളത്തിലേക്ക് കൊണ്ടുവരേണ്ട അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കീറട്രൗസര് വാങ്ങി ബീഹാറില് കൊടുത്ത് അതാണ് ജനസേവനമെന്ന് വിചാരിക്കുന്നവരുടെ കാലഘട്ടമാണിതെന്ന് റഹ്മത്തുള്ള ഖാസിമി പറഞ്ഞിരുന്നു. സമ്മേളനത്തില് പങ്കെടുക്കാനിരിക്കുന്ന വഖഫ് ബോര്ഡ് ചെയര്മാന് പാണക്കാട് റഷീദലി തങ്ങള്, മുനവ്വറലി തങ്ങള് എന്നിവര്ക്കെതിരെ സമസ്തയിലെ ഒരു വിഭാഗം നേതാക്കളും അണികളും രംഗത്തെത്തിയിരുന്നു.
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്ത്താവിന്റെ ബന്ധുക്കള് [...]