പോലീസ് കോണ്‍സ്റ്റബിള്‍ മരത്തില്‍ നിന്ന് വീണ് മരിച്ചു.

പോലീസ് കോണ്‍സ്റ്റബിള്‍ മരത്തില്‍ നിന്ന് വീണ് മരിച്ചു.

പെരിന്തല്‍മണ്ണ: പോലീസ് കോണ്‍സ്റ്റബിള്‍ മരത്തില്‍ നിന്ന് വീണ് മരിച്ചു. ഏലംകുളം മുതുകുര്‍ശി തച്ചന്‍ തൊടി നാരായണന്‍ നായരുടെ മകന്‍ സുരേഷ് ബാബു(31)വാണ് മരിച്ചത്. മലപ്പുറം പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആണ്. വെള്ളിയാഴ്ച രാവിലെ 10മണിയോടെ അപകടമുണ്ടായത്. പുളി പറിക്കാന്‍ കയറിയപ്പോള്‍ താഴെ വീണതാണെന്ന് പറയുന്നു.സുകന്യയാണ് ഭാര്യ.മകന്‍ ഹര്‍ഷ്(2).മരത്തില്‍ നിന്നും വീണ സുരേഷ് ബാബുവിനെപെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു.പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പില്‍ നടക്കും.

Sharing is caring!