കോട്ടുമല ബാപ്പു മുസ്ല്യാര്‍യാര്‍ അനുസ്മരണം നടത്തി

കോട്ടുമല  ബാപ്പു  മുസ്ല്യാര്‍യാര്‍  അനുസ്മരണം നടത്തി

മലപ്പുറം: സമസ്ത സെക്രട്ടറിയായിരുന്ന കോട്ടുമല ടി.എം.ബാപ്പു മുസ ഒന്നാം ഉറൂസിനോടനുബന്ധിച്ച് കാളമ്പാടി ജുമാമസ്ജിദില്‍ അനുസ്മരണ പ്രാര്‍ത്ഥനാ സദസ് നടത്തി.കോട്ടുമല കോംപ്ലക്സ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന സിദ്ദീഖീസ് അസോസിയേനാണ് പരിപാടി സംഘടിപ്പിച്ചത്. കൂട്ടസിയാറത്ത്, ഖുര്‍ആന്‍ പാരായണം,മൗലീദ് പാരായണം, പ്രാര്‍ത്ഥനാ സദസ് എന്നിവ നടന്നു.ഏലംകുളം ബാപ്പു മുസ്്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.സമസ്ത മുശാവറ അംഗം ടി.പി.ഇപ്പ മുസ്്ലിയാര്‍ അധ്യക്ഷനായി.പാണക്കാട് സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍,അബ്ദുറഹീം ബാഖവി കൂട്ടിലങ്ങാടി, ഹംസ ഫൈസി ഹൈതമി, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി,അഹ്മദ് ബാഖവി അറവങ്കര,ഹംസ റഹ്മാനി കൊണ്ടിപറമ്പ് പങ്കെടുത്തു.

Sharing is caring!