വളാഞ്ചേരിയില്‍നിന്ന് ബാഗ് തട്ടിപ്പറിച്ചു രക്ഷപ്പെടാന്‍ശ്രമിച്ച മോഷ്ടാവിനെ സിനിമാതാരം പിന്തുടര്‍ന്ന് പിടികൂടി

വളാഞ്ചേരിയില്‍നിന്ന് ബാഗ്  തട്ടിപ്പറിച്ചു രക്ഷപ്പെടാന്‍ശ്രമിച്ച മോഷ്ടാവിനെ സിനിമാതാരം പിന്തുടര്‍ന്ന് പിടികൂടി

വളാഞ്ചേരി: ബൈക്കില്‍ വന്ന് ബാഗ് തട്ടിപ്പറിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച മൂവര്‍ സംഘത്തിലെ ഒരാളെ സിനിമാ താരം അനീഷ് ജി. മേനോന്‍ പിന്തുടര്‍ന്ന് പിടികൂടി. മറ്റ് രണ്ടുപേര്‍ ബാഗുമായി കടന്ന് കളഞ്ഞു. വളാഞ്ചേരി സര്‍വ്വീസ് ബാങ്ക് ദിവസ പിരിവ് നടത്തുന്ന മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കൂടിയായ കെ.വി ഉണ്ണികൃഷ്ണന്റ ബാഗാണ് മൂവര്‍ സംഘം തട്ടിപറിച്ചത്. കളക്ഷനായി ലഭിച്ച സംഖ്യയാണ് നഷ്ടപെട്ടത്. ഇന്നലെ(വ്യാഴം) വൈകുന്നേരം നാല് മണിയോടെയാണ്് സംഭവം. പിരിവ് കഴിഞ്ഞ് വൈക്കത്തൂരിലെ വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വച്ചാണ് സംഭവം. ഉണ്ണികൃഷ്ണന്‍ നിലവിളിച്ചതിനെ തുടര്‍ന്ന് പരിസരത്തുള്ള ചലചിത്ര താരം അനീഷ് ജി മേനോന്‍ പിറകെ ഓടി ബൈക്കിന്് പിറകിലായി ഇരുന്ന പ്രതികളില്‍ ഒരാളെ വലിച്ച്് താഴെ ഇടുകയായിരുന്നു. ഇയാളെ പൊലിസിന് കൈമാറി. പരിസരത്തെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്നും സംഘം ഉപയോഗിച്ചിരുന്ന െൈബക്ക് നമ്പര്‍ വ്യാജമാണന്ന് കണ്ടെത്തി. രക്ഷപെട്ട മറ്റ്് രണ്ട് പ്രതികളില്‍ ഒരാളെ കുറിച്ച്് സൂചന ലഭിച്ചിട്ടുണ്ട്്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു

Sharing is caring!