ഇ.ടി യെ തല്ലിക്കൊന്നോളു..ഒരു നേതാവും വരില്ല, ചോദിക്കാന്‍, യൂത്ത്‌ലീഗ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

ഇ.ടി യെ തല്ലിക്കൊന്നോളു..ഒരു നേതാവും വരില്ല, ചോദിക്കാന്‍, യൂത്ത്‌ലീഗ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

മലപ്പുറം: ഇ.ടി യെ തല്ലിക്കൊന്നോളു..ഒരു നേതാവും വരില്ല, ചോദിക്കാന്‍ എന്ന് തുടങ്ങുന്ന യൂത്ത്‌ലീഗ് നേതാവിന്റെ ഫേസ്ബുക്ക് പോ്‌സ്റ്റ് സോഷ്യല്‍മീഡയയില്‍ വൈറലാകുന്നു. യൂത്ത്‌ലീഗ് നേതാവും പെരുവയല്‍ മുന്‍പഞ്ചായത്തംഗവുമായ പി.കെ ഷറഫുദ്ദീനാണ് മുസ്ലിംലീഗ് നേതൃത്വത്തിന്റെ കുറവുകളും ഇ.ടി ചെയ്യുന്ന സല്‍പ്രവൃത്തികളുംചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

E T യെ തല്ലിക്കൊന്നോളു , ഒരു നേതാവും വരില്ല ചോദിക്കാൻ

മുമ്പ് ലീഗിനിട്ട് ചൊറിയാൻ വന്ന മഹാപണ്ഡിതനോട് (മൺമറഞ്ഞ) “ലിഗിന് മേസ്തരിമാരെ ആവശ്യമില്ലെന്നും പണ്ഡിതന്മാർ ഗ്രന്ധം ചുമക്കുന്ന കഴുതകളാവരുതെന്നും CH പറഞ്ഞിരുന്നു. ” ഞായറാഴ്ച സേവകരെ സമുദായത്തിന് ആവശ്യമില്ല ” എന്നായിരുന്നു MES നെക്കുറിച്ച് CH പറഞ്ഞത്. ഇന്ന് ആ CHന്റെ സ്ഥാനത്ത് “കുഞ്ഞാപ്പ” മാർ വാഴുമ്പോൾ ഏത് പണ്ഡിതനും ലീഗ് നേതാക്കളെ കൊട്ടാം… അതിലൂടെ ആളാകാം … തിരിച്ച് ഒന്ന് ഞരങ്ങാൻ പോലും ഒരു ലീഗ് നേതാവും വരില്ല. മത സംഘടനകൾ കുനിയാൻ പറഞ്ഞാൽ മുട്ടിലിഴയുകയാണ് ഇന്നത്തെ രീതി. .. ഏതേലും നേതാവ് വല്ലതും മൊഴിഞ്ഞ് പോയാൽ പിന്നെ പാണക്കാട്ടേക്ക് വിളിപ്പിച്ച് മത സംഘടനാ നേതാക്കളെ മുമ്പിലിട്ട് ഏത്തമിടീച്ച് വിടും. ( മറ്റുള്ളവരുടെ മുമ്പിൽ എന്നത് നോട്ട് ) ഇത്തരക്കാർക്കായി അവിടെ കുമ്പസാരക്കൂട് ഒരുങ്ങിയാലും അത്ഭുതപ്പെടേണ്ട…..

ഇതര സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ ക്ഷീണിപ്പിക്കാതിരിക്കാൻ ലീഗിനെ സ്വയം ക്ഷീണിപ്പിച്ചില്ലാതാക്കാനാണ് പാർട്ടിയുടെ മുൻ ദേശീയ നേതാവ് ശ്രമിച്ചത്. തകർന്നടിഞ്ഞ പാർട്ടിയെ അവിടങ്ങളിൽ പുനർ നിർമിക്കുകയാണ് E T….അതിന്റെ ആവേശത്തിലാണ് ഓരോ ലീഗ് പ്രവർത്തകനും… അവിടങ്ങളിലെ മർദ്ദിത ന്യൂനപക്ഷങ്ങൾക്ക് കീറത്തുണിയും വീടും വിദ്യാലയവും കിണറും മാത്രമല്ല, പ്രതീക്ഷയുടെ പൊൻ പ്രഭാതമാണ് ET യിലൂടെ തെളിയുന്നത്….. പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച് അദ്ദേഹം നടത്തുന്ന മുന്നേറ്റം ആവേശകരമാണ്…

പാർലമെന്റിൽ ബനാത്ത് വാലക്ക് ശേഷമുള്ള സിംഹഗർജ്ജനമാണ് ET… …കേരളത്തിലെത്തിയാൽ തിരുവനന്തപുരം RCC യിലെ രോഗികൾക്ക് സാന്ത്വനമായി ET.. പുലർച്ചെ 4 മണിക്ക് വീട്ടിലെത്തി കിടന്നാലും സുബ്ഹി ജമാഅത്തിന് തൊട്ടടുത്ത സുന്നി പള്ളിയിലെത്തുന്ന ET ….

ഉത്തരേന്ത്യയിലെ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ആശ്വാസമായ ആ ET കേരളത്തിൽ നിരന്തരം വേട്ടയാടപ്പെടുകയാണ്. സoഘ് പരിവാറല്ല ആ വേട്ടക്കാർ , ഭിന്നതയുടെ മുറിവിൽ നിന്ന് വേദികൾ കെട്ടിപ്പൊക്കി ഉപജീവനം നടത്തുന്നവരാണ് ആക്രോഷങ്ങളുമായി പാഞ്ഞടുക്കുന്നത്. പാർട്ടി നിലപാടിൽ വെള്ളം ചേർക്കാതെ പാർട്ടിയെ പൊതു പ്ലാറ്റ്ഫോമായി കണ്ട് പ്രവർത്തിക്കാൻ ശ്രമിക്കുന്നതിന്റെ പേരിലാണ് ഈ വേട്ടയാടൽ .മുജാഹിദ് സമ്മേളനത്തിന് ലീഗ് നേതാവിന് സ്വന്തം വീക്ഷണ പ്രകാരം ആശംസ നൽകാൻ പാടില്ലത്രെ …. അതിന്റെ പേരിൽ ET യെ സംഘം ചേർന്ന് അക്രമിക്കൽ, വെല്ലുവിളിക്കൽ …. ഇപ്പോൾ ശത്രുക്കൾ പോലും പറയാത്ത പരിഹാസ വാക്കുകളുമായി ഒരു വിടുവായൻ . എന്നെ അത്ഭുതപ്പെടുത്തിയത് അതല്ല, ഇക്കാര്യങ്ങളിലെല്ലാം ET യാണ് ശരിയെന്ന് ലിഗിലെ സർവ്വ നേതാക്കളും അടക്കം പറയുന്നു . എന്നാൽ പരസ്യമായി പറയാൻ ഒരാൾക്കും നട്ടെല്ലില്ലാത്ത സ്ഥിതി… ഇപ്പോൾ യൂത്ത് ലീഗ് പ്രസിഡണ്ടിനെയും വഖഫ് ബോർഡ് ചെയർമാനെയും മുജാഹിദ് സമ്മേളനത്തിൽ നിന്ന് തടയാൻ കോലാഹലം…. മുജാഹിദ് വിഭാഗം ഏറ്റവുമധികം എതിർക്കുന്ന ഉറുക്കും മന്ത്രവുമെല്ലാം നടത്തുന്ന പാണക്കാട്ടെ തങ്ങൻമാർ ലിഗ് നേതൃത്വത്തിൽ പാടില്ലെന്ന് ഒരു മുജാഹിദും പറഞ്ഞില്ല. അതിന്റെ പേരിൽ ഒരാളും പാർട്ടി വിട്ടിട്ടുമില്ല… ആ മാന്യത നാം കാണേണ്ടതല്ലേ… ലീഗ് നേതാക്കൾ എല്ലാ സമുദായ സംഘടന പരിപാടികളിലും പങ്കെടുക്കട്ടെ .. പാണക്കാട്ടുള്ളവർ മുജാഹിദ് സമ്മേളനത്തിൽ തർക്കരഹിത വിഷയം ചർച്ച ചെയ്യുന്ന സെഷനിൽ പങ്കെടുത്താൽ തകർന്നടിയാൻ മാത്രം ദുർബലമാണോ സുന്നിസം..?
ഈ ചോദ്യങ്ങൾ ലീഗിലെ മുൻനിര നേതാക്കളുടെ ചുണ്ടുകളിലുണ്ട്. പക്ഷെ മിണ്ടില്ല., വരാൻ പോകുന്നത് ഒര് സംയുക്ത ഇരുത്തം. മുജാഹിദ് സമ്മേളത്തിൽ പോകുന്നതിന് പാണക്കാട്ടുള്ളവർക്ക് വിലക്കും. …

അതെല്ലാം ആയ്ക്കോട്ടെ.., പക്ഷെ, ഇനി പൊതു പ്ലാറ്റ് ഫോമിനെ കുറിച്ച് പറയാതിരിക്കാനുള്ള മാന്യതയെങ്കിലും നേതാക്കൾ കാണിക്കുക. ഭിന്നതയുടെ പേരിൽ തകർന്നടിഞ്ഞ മുസ്ലിം സ്പെയിനിന്റെ ഉൾപെടെയുള്ള ചരിത്രം ഞങ്ങൾക്ക് മുമ്പിൽ വിളമ്പാതിരിക്കുക….

ലീഗ് നേതാക്കൾ ഒന്നോർക്കുക. ലിഗ് അണികൾ രാഷ്ട്രിയ പ്രബുദ്ധതയുള്ളവരാണ്. നിങ്ങൾ അതുൾക്കൊണ്ട് നയിക്കാൻ കരുത്ത് കാണിക്കാത്തതാണ് പ്രശ്നം. മതസo ഘടനകളുടെ ഭീഷണിക്കൊത്ത് നിലപാടെടുത്ത് ഭിന്നതക്ക് ആക്കം കൂട്ടാനാണ് ശ്രമമെങ്കിൽ ഈ കപ്പൽ വൈകാതെ മുങ്ങും. പുതിയൊരു കപ്പൽ വരാനുമില്ല. ലീഗിനെ ഒരു തൊഴുത്തിലൊതുക്കാൻ ശ്രമിക്കുമ്പോൾ ആർജ്ജവത്തോടെ അരുതെന്ന് പറയാൻ ഒരു നേതാവു പോലും ഈ പാർട്ടിയിൽ ഇല്ലാതായിരിക്കുന്നു. ഇക്കാര്യത്തിൽ ചരിത്രത്തെ ആയുധമാക്കി പൊതു പ്ലാറ്റ് ഫോം എന്ന ഉറച്ച നിലപാടെടുത്താൽ മുസ്ലിം കൈരളി അതിനൊപ്പമുണ്ടാവില്ലെ..? താൽക്കാലിക ക്ഷീണം ഭയന്ന് ശരിയായ രാഷ്ടീയം പറയാൻ മടിച്ചാൽ ചരിത്രം മാപ്പ് തരില്ല. മറ്റുള്ളവരെ ഭയന്ന് നിലപാട് മാറ്റുന്നതിന് പകരം ലീഗ് നിലപാടിലേക്ക് സമയമെടുത്തും മറ്റുള്ളവരെ എത്തിക്കലല്ലെ പ്രധാനം..?

മണ്ണാർക്കാടിന്റെ പാഠം നാം ഉൾകൊള്ളേണ്ടതല്ലേ .. അത് AP ക്ക് മാത്രമുള്ള മുന്നറിയിപ്പല്ല. ലീഗിനെ മുൾ മുനയിൽ നിർത്താൻ ശ്രമിക്കുന്ന എല്ലാ വിഭാഗങ്ങൾക്കുമുള്ള മുന്നറിയിപ്പാണ്…

അന്ന് ET യെ വളഞ്ഞിട്ട് അക്രമിച്ചപ്പോൾ ചങ്കൂറ്റത്തോടെ പ്രതികരിക്കാൻ ഒരു നേതാവെങ്കിലും വന്നിരുന്നെങ്കിൽ ഇന്ന് കീറത്തുണിക്കാരൻ വരില്ലായിരുന്നു… ഇനിയും നിങ്ങൾ ഉറങ്ങുക. പാണക്കാട് കേറി കൊട്ടിയാലും മിണ്ടരുത്. .മ്മക്ക് ഇലക്ഷനിൽ നിൽക്കേണ്ടി വരും ….

ET അക്രമിക്കപ്പെടുമ്പോൾ മൗനത്തിലായ ലീഗ് നേതാക്കളോടുള്ള ഒരായിരം പുച്ഛം സമർപ്പിച്ച് നിർത്തുന്നു.

– PK SHARFUDHEEN

Sharing is caring!