ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബോധപൂര്‍വ്വമായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു: കെ.പി.എ മജീദ്

ന്യൂനപക്ഷങ്ങള്‍ക്കെതിരെ  ബോധപൂര്‍വ്വമായ  അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു: കെ.പി.എ മജീദ്

സലഫി നഗര്‍ (കൂരിയാട്): രാജ്യത്തെ ദളിതരും ന്യൂനപക്ഷങ്ങളുമായ ജനവിഭാഗങ്ങള്‍ക്ക് നേരെ വ്യാപകമായ അതിക്രമങ്ങള്‍ അരങ്ങേറുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ചൂണ്ടിക്കാട്ടി. മുജാഹിദ് സമ്മേളനത്തില്‍ അതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സംഘടിത അക്രമങ്ങളാണ് രാജ്യ വ്യാപകമായി അരങ്ങേറുന്നത്. ഇതിനെ ചെറുതായി കാണാന്‍ കഴിയില്ല. മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ക്ക് നേരെ ഉയരുന്ന അതിക്രമങ്ങള്‍ ബോധപൂര്‍വ്വമാണെന്ന് അദ്ദേഹം പറഞ്ഞു. സഹിഷ്ണുതയും സഹവര്‍ത്തിത്തവും ഉയര്‍ത്തിപ്പിടിക്കേണ്ട ഭരണകൂടങ്ങള്‍ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ന്യായീകരിക്കാനാവില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളീയ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഐതിഹാസിക സമ്മേളനം ന്യൂനപക്ഷ മുന്നേറ്റത്തിന് കരുത്തു പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Sharing is caring!