മുജാഹിദ് സംസ്ഥാന സമ്മേളനവേദിയില്‍നിന്ന് കെ.എന്‍.എ.ഖാദര്‍ എം.എല്‍.എ. പ്രതിഷേധിച്ച് ഇറങ്ങിപ്പോയി

മുജാഹിദ് സംസ്ഥാന സമ്മേളനവേദിയില്‍നിന്ന് കെ.എന്‍.എ.ഖാദര്‍  എം.എല്‍.എ.  പ്രതിഷേധിച്ച് ഇറങ്ങിപ്പോയി

വേങ്ങര: അവഹേളിച്ചതിനെ തുടര്‍ന്നു വേങ്ങര കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വേദിയില്‍നിന്ന് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഇറങ്ങിപ്പോയി. കൂരിയാട് സലഫി നഗറില്‍ നടക്കുന്ന മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളന വേദിയില്‍ നിന്നുമാണ് സ്ഥലം എം.എല്‍.എ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.

മുന്‍കൂട്ടി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയതനുസരിച്ച് സുവനീര്‍ പ്രകാശനം പി.കെ.അബ്ദുള്‍ റബ്ബ് എം.എല്‍.എ.യും, പുസ്തക പ്രകാശനം കെ.എന്‍.എ.ഖാദര്‍ എം.എല്‍.എ.യുമാണ് നിര്‍വ്വഹിക്കേണ്ടിയിരുന്നത്.

എന്നാല്‍ സുവനീര്‍ പ്രകാശനം അബ്ദുള്‍ റബ്ബ് എം.എല്‍.എ.നിര്‍വ്വഹിച്ചെങ്കിലും പുസ്തക പ്രകാശനത്തിന് തീരുമാനിച്ചതില്‍ നിന്ന് മാറി pk അഹമ്മദ് നടത്തിയതാണ് കെ.എന്‍.എ.ഖാദര്‍ എം.എല്‍.എയെ ചൊടിപ്പിച്ചതെന്നാണ് കരുതുന്നത്.
തുടര്‍ന്ന് അദ്ദേഹം വേദി വിട്ടിറങ്ങുകയായിരുന്നു. പി.വി.ആരിഫ് കോയമ്പത്തൂര്‍ സുവനീറും എം.കെ.അബ്ദുറഹിമാന്‍ ബാവ പുസ്തകവും ഏറ്റുവാങ്ങി.

എന്നാല്‍ ഇറങ്ങിപ്പോയ ശേഷം ഖാദര്‍ വീണ്ടും തിരിച്ചെത്തുകയും പ്രസംഗിക്കുകയും ചെയ്തു.

Sharing is caring!